തമിഴ്നാട്ടിലെ കോയമ്പത്തൂരുള്ള ഒരു ക്ഷേത്രമാണ് ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടുന്നത്. കാമഷിപുരി ആദിനം ക്ഷേത്ര അധികാരികളാണ് പൊതുജനങ്ങളെ കോവിഡ് നിന്നും രക്ഷപ്പെടുത്താൻ കൊറോണ ദേവിയെ പ്രതീഷ്‌ഠിച്ചിരിക്കുന്നത്. ഗ്രാനൈറ്റിലാണ് കൊറോണ ദേവിയുടെ പ്രതിഷ്ഠ തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല കോവിഡിനെ അകറ്റാൻ ക്ഷേത്രത്തിൽ 48 മണിക്കൂർ നീളുന്ന മഹായാഗം നടന്നതാണ് ഒരുങ്ങുകയാണ് കാമഷിപുരി ആദിനം. പൊതുജനങ്ങൾക്ക് ഈ യാഗത്തിൽ പ്രവേശം ഇല്ല എന്നും തന്ത്രിമാർക്ക് മാത്രമാണ് പ്രവേശനം എന്നും കാമഷിപുരി ആദിനം വ്യക്തമാക്കുന്നു.
മഹാമാരികളുമായി ബന്ധപ്പെട്ട് ഇതിനുമുൻപും കാമഷിപുരി ആദിനം പ്രതിഷ്ഠകൾ സ്ഥാപിച്ചിട്ടുണ്ട്. പ്ലേഗ് ബാധയുണ്ടായപ്പോൾ സ്ഥാപിച്ച പ്ലേഗ് മാരിയമ്മൻ ക്ഷേത്രത്തിന് പിന്നിലും കാമഷിപുരി ആദിനമാണ്. എബിപി ന്യൂസ് റിപ്പോർട്ട് അനുസരിച്ച് അടുത്ത അഞ്ച് വർഷത്തേക്കാണ് കൊറോണ ദേവിയെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രാർത്ഥന കൂടാതെ മാസ്കുകളും ഭക്ഷണവും കാമഷിപുരി ആദിനം തദ്ദേശവാസികൾക്കായി നൽകുന്നുണ്ട്.
“മനുഷ്യജീവിതം ഇന്ന് കൊറോണ വൈറസ് തകർത്തു. അഞ്ചാംപനി, കോളറ എന്നിവ പടർന്നു പിടിച്ചപ്പോഴും രാജ്യത്ത് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മാരിയമ്മൻ, മഗലിയമ്മൻ, കരുമാരിയമ്മൻ എന്നിവർ നിസ്സഹായരായവരുടെ സഹായിയായ ദേവൻ എന്ന വിശ്വാസത്തോടെ ഗ്രാമങ്ങളിൽ ആരാധന നടത്തി. വേപ്പ് ഇലകൾ സ്ഥാപിക്കുകയും ആരാധിക്കുകയും ചെയ്ത സ്ഥലങ്ങൾ പിന്നീട് ക്ഷേത്രങ്ങളായി മാറി. വേദഗ്രന്ഥങ്ങളൊന്നും എഴുതിയിട്ടില്ലെങ്കിലും ഇതും ജനങ്ങൾ സൃഷ്ടിച്ച ഒരു ആരാധനയാണ്” കാമഷിപുരി ആദിനത്തിലെ പ്രധാന സ്വാമിയയായ ശ്രീ ശിവലിംഗേശ്വര സ്വാമികൾ പറഞ്ഞതായി എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.