കണ്ണൂർ: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ സംഭാവനചെയ്ത ബീഡിത്തൊഴിലാളി ജനാർദനന് എൽ.ഡി.എഫ്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം.
പക്ഷേ, അദ്ദേഹം ചടങ്ങിന് പോകുന്നില്ല. സ്റ്റേഡിയത്തിലല്ല, ജനങ്ങളുടെ മനസ്സിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ. അതിനാൽ വീട്ടിലിരുന്ന് ആഹ്ലാദിക്കാനാണ് എന്റെ തീരുമാനം. ഭാര്യയില്ലാതെ തനിച്ചുപോകാൻ മനസ്സ് അനുവദിക്കുന്നുമില്ല -ജനാർദനൻ മാതൃഭൂമിയോട് പറഞ്ഞു.
ജനാർദനന്റെ ഭാര്യ പി.സി. രജനി അർബുദം ബാധിച്ച് ജൂൺ 26-നാണ് മരണത്തിന് കീഴടങ്ങിയത്. ആകെ 500 പേരെ ക്ഷണിച്ച ചടങ്ങിൽ 216-ാമനായാണ് ഇദ്ദേഹത്തിന് ക്ഷണം കിട്ടിയത്. കത്ത് ചൊവ്വാഴ്ച 11-ഓടെ റവന്യൂ ഉദ്യോഗസ്ഥർ വീട്ടിലെത്തിച്ചുകൊടുത്തു. കാർ പാസും ഗേറ്റ് പാസും നൽകി.
Content Highlights:Pinarayi Vijayan government swearing in Janardhanan