തിരുവനന്തപുരം > എൽഡിഎഫ് സർക്കാരിലേക്കുള്ള സിപിഐ മന്ത്രിമാരെ തീരുമാനിച്ചു. നാല് അംഗങ്ങളാണ് സിപിഐയ്ക്ക് മന്ത്രിസഭയിലുണ്ടാകു. നാലുപേരും പുതുമുഖങ്ങളാണ്. ഒല്ലൂർ നിയോജക മണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കെ രാജൻ, ചേർത്തലയിൽ നിന്നുള്ള പി പ്രസാദ്, ചടയമംഗലത്തുനിന്നുള്ള ജെ ചിഞ്ചുറാണി, നെടുമങ്ങാട് നിന്നുള്ള ജി ആർ അനിൽ എന്നിവർ മന്ത്രിമാരാകം.
അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. മുൻമന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ സിപിഐ നിയമസഭാകക്ഷി നേതാവാകും. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം കാനം രാജേന്ദ്രനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. സിപിഐയിൽനിന്നും ആദ്യമായാണ് ഒരു വനിത മന്ത്രിയാകുന്നത്. വകുപ്പുകൾ പിന്നീട് തീരുമാനിക്കുമെന്നും കാനം പറഞ്ഞു.