തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനേത്തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ നിർമാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്ത് കനത്ത് നാശം.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പണിയുടെ ഭാഗമായിയിട്ട പുലിമുട്ടിന്റെ കല്ലുകൾ ഒലിച്ചുപോയി.
ഏകദേശം 175 മീറ്റർ സ്ഥലത്തെ പുലിമുട്ടാണ് കടലെടുത്തത്. വിഴിഞ്ഞം പദ്ധതിക്കായി നിർമാണം പൂർത്തിയായ ഭാഗത്തെ പുലിമുട്ടാണ് കടലെടുത്തിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായ ശേഷമേ കൃത്യമായ നാശനഷ്ടം കണക്കാക്കാൻ സാധിക്കുകയുള്ളൂയെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Vizhinjam International Seaport