സംസ്ഥാനത്തെ ആശുപത്രികളുടെ ആകെ എണ്ണം, ബെഡ്ഡുകളെത്ര, ഐസിയു ബെഡ്ഡുകളും വെന്റിലേറ്ററുകളും എത്ര തുടങ്ങിയ വിവരങ്ങളും സൈറ്റിൽ ലഭ്യമാണ്. കൂടാതെ ബെഡ്ഡുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയിൽ എത്രയെണ്ണം ഉപയോഗത്തിലാണെന്ന വിവരവും ഈ പോർട്ടലിൽ ലഭിക്കും. ഒറ്റ ക്ലിക്കിൽ സമഗ്ര വിവരങ്ങൾ അറിയാൻ കഴിയും വിധമാണ് പോർട്ടൽ സജീകരിച്ചിരിക്കുന്നത്.
https://covid19jagratha.kerala.nic.in/home/addHospitalDashBoard എന്ന ലിങ്ക് ഉപയോഗിച്ച് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ വിവരങ്ങൾ അറിയാൻ സാധിക്കും.
ആശുപത്രികൾ, സിഎസ്എൽടിസി, സിഎഫ്എൽടിസി എന്നിവ തെരഞ്ഞെടുക്കുന്നതിന് മുകളിൽ നൽകിയിരിക്കുന്ന ലിങ്ക് തുറന്ന ശേഷം ജില്ല തെരഞ്ഞെടുക്കുക. തുടർന്ന് ആശുപത്രികൾ/ സിഎസ്എൽടിസി/ സിഎഫ്എൽടിസി എന്നിവയിൽ ആവശ്യമുള്ളത് തെരഞ്ഞെടുക്കുക. ശേഷം സർക്കാർ/ സ്വകാര്യ സ്ഥാപനം എന്നതിൽ നിന്നും അനുയോജ്യമായത് തെരഞ്ഞെടുക്കുക. ഇൻഫ്രാസ്ട്രക്ചർ ടൈപ്പ് എന്ന് കാണുന്നിടത്ത് കൊവിഡ് ആശുപത്രി, കൊവിഡ്&കൊവിഡ് ഇതര ആശുപത്രി അല്ലെങ്കിൽ കൊവിഡ് ഇതര ആശുപത്രി എന്ന ഓപ്ഷനിൽ ഒന്ന് തെരഞ്ഞെടുക്കുക.