തിരുവനന്തപുരം: ഓരോ കക്ഷികൾക്കുമുള്ള മന്ത്രിമാരെ തീരുമാനിക്കാൻ ഇടതുമുന്നണിയുടെ നിർണായക യോഗം എകെജി സെന്ററിൽ ചേരും. 11 മണിക്കാണ് യോഗം.
ആദ്യ ടേമിൽ മന്ത്രിയാവാൻ താൽപര്യമില്ലെന്നാണ് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവിന്റെ പ്രതികരണം. പിടിവാശിയില്ലെന്നും മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ആന്റണി രാജു വ്യക്തമാക്കി.
ഒരു എംഎൽഎ വീതമുളള അഞ്ച് കക്ഷികളാണ് ഇടതുമുന്നണിയിലുള്ളത്. ഇവർക്ക് മന്ത്രിസ്ഥാനം ടേം അടിസ്ഥാനത്തിൽ നൽകിയേക്കുമെന്നാണ് സൂചന. നാല് കക്ഷികൾക്ക് രണ്ടര വർഷം വീതം നൽകുമെന്നാണ് റിപ്പോർട്ടുകൾ.