തിരുവനന്തപുരം: റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് സിപിഐ പരിഗണിക്കില്ല. ഒരുതവണമന്ത്രിയായവരെ പരിഗണിക്കേണ്ടെന്ന നിബന്ധന നടപ്പാക്കുന്നതിന്റെഭാഗമായാണിത്. സിപിഐക്ക് അനുവദിച്ച നാല് മന്ത്രിസ്ഥാനങ്ങളിൽ എല്ലാവരും പുതുമുഖങ്ങളാകുമെന്ന് ഇതോടെ ഉറപ്പായി.
ചേർത്തലയിൽനിന്ന് ജയിച്ച പി. പ്രസാദും ഒല്ലൂരിൽ നിന്ന് ജയിച്ച കെ. രാജനും മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കൊല്ലത്തുനിന്ന്ജെ. ചിഞ്ചുറാണിയോ പി. എസ്. സുപാലോ മന്ത്രിയാകുമെന്നാണ് കരുതുന്നത്. ഇ.കെ. വിജയന്റെ പേരും പരിഗണനയിലുണ്ട്. ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കാണ് പരിഗണിക്കുന്നത്. ചൊവ്വാഴ്ച ചേരുന്ന സിപിഐ സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനം ഉണ്ടാകും.