കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുതിയ സിനിമകൾ എത്തുന്ന രണ്ട് ‘ഓവർ ദി ടോപ്’ (ഓടിടി) പ്ലാറ്റ്ഫോമുകളാണ് ആമസോൺ പ്രൈമും, നെറ്റ്ഫ്ലിക്‌സും. നിശ്ചിത തുകക്ക് ഒരു പ്ലാൻ റീചാർജ് ചെയ്ത് ഉപയോഗിക്കുന്ന ഈ പ്ലാറ്റ്ഫോമുകളിൽ തീയറ്ററിൽ റിലീസ് ചെയ്യുന്ന പുതിയ ചിത്രങ്ങൾ പോലും അധികം വൈകാതെ ലഭ്യമാകും. വീട്ടിലിരുന്ന് മൊബൈലിലോ ടിവിയിലോ ഹോം തിയറ്ററിലോ ലാപ്‌ടോപ്പിലോ നമ്മുക്ക് ഇതിലെ സിനിമകൾ കാണാൻ കഴിയും.
സിനിമകൾക്ക് പുറമെ ഡോക്യൂമെന്ററികൾ, വെബ് സീരീസുകൾ എന്നിവയും ഇതിൽ ലഭ്യമാകും. പല രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഇംഗ്ലീഷിലും മറ്റു ഇന്ത്യൻ ഭാഷകളിലും പ്രൈമിലും നെറ്റ്ഫ്ലിക്‌സിലും ലഭിക്കും. നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ/വെബ് സീരീസുകൾ/ ഡോക്യൂമെന്ററികൾ ആഗ്രഹിക്കുന്ന സമയത്ത് എവിടെ നിന്ന് വേണമെങ്കിലും കാണാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ ആപ്പുകൾ ലഭ്യമാകുന്ന ഡിവൈസും, നെറ്റ്‌വർക്ക് കണക്ഷനും ഉണ്ടായിരിക്കണം എന്ന് മാത്രം. എങ്ങനെയാണ് ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നീ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
ആമസോൺ പ്രൈം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ
ആമസോൺ പ്രൈം രണ്ടു തരത്തിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഒന്ന് നിങ്ങളുടെ മൊബൈൽ ഫോണിലോ, സ്മാർട്ട് ടിവിയിലോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് വഴിയും, കമ്പ്യൂട്ടറിലും, ലാപ്ടോപ്പിലും http://www.primevideo.com എന്ന പ്രൈമിന്റെ വെബ്സൈറ്റിലൂടെയും പ്രൈം ഉപയോഗിക്കാൻ സാധിക്കും.
പ്രൈം ഇൻസ്റ്റാൾ ചെയ്യാൻ:
- ആൻഡ്രോയിഡ് മൊബൈൽ ആണെങ്കിൽ പ്ലെയ്സ്റ്റോറിൽ നിന്നും, ഐഫോൺ ആണെങ്കിൽ ആപ്പിൾ സ്റ്റോറിൽ നിന്നും ‘ആമസോൺ പ്രൈം’ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
- നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ‘ആമസോൺ പ്രൈം’ ആപ്പ് തുറക്കുക.
- മുകളിലെ ‘സൈൻ -അപ്പ്’ ക്ലിക്ക് ചെയ്യുക
- അതിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുത്ത് സ്‌ക്രീനിൽ ലഭിക്കുന്ന നിർദേശങ്ങൾ പാലിച്ച് പേയ്മെന്റ് പൂർത്തിയാക്കുക.
വെബ്സൈറ്റിലും ഇതേ രീതിയിലാണ് അക്കൗണ്ട് എടുക്കേണ്ടത്. മൊബൈലിലോ വെബ്സൈറ്റിലോ എടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഏത് ഉപകരണത്തിലും ആമസോൺ പ്രൈം ഉപയോഗിക്കാൻ സാധിക്കും. ഒരേ സമയം മൂന്ന് ഉപകരണങ്ങളിൽ ഒരു പ്രൈം അക്കൗണ്ട് ഉപയോഗിക്കാം. ഒരു വർഷത്തേക്ക് 999 രൂപയ്ക്കാണ് ആമസോൺ സബ്സ്ക്രിപ്ഷൻ നേടാനാവുക. ഇതേ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് ആമസോണിന്റെ ആപ്പിൽ നിന്ന് മികച്ച ഓഫറിൽ സാധനങ്ങൾ വാങ്ങാനും സാധിക്കും. നേരത്തെ ആമസോൺ പ്രൈം 129 രൂപക്ക് പ്രതിവർഷ പ്ലാൻ നൽകിയിരുന്നു.
Read Also:
നെറ്റ്ഫ്ലിക്സ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ
ആമസോൺ പ്രൈം പോലെ തന്നെ, നിങ്ങളുടെ മൊബൈൽ ഫോണിൽ, സ്മാർട്ട് ടിവിയിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് വഴിയും, കമ്പ്യൂട്ടറിലും, ലാപ്ടോപ്പിലും www.netflix.com എന്ന നെറ്റ്ഫ്ലിക്സ് വെബ്സൈറ്റിലൂടെയും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ സാധിക്കും.
നെറ്റ്ഫ്ലിക്സ് ഇൻസ്റ്റാൾ ചെയ്യാൻ:
- ആൻഡ്രോയിഡ് മൊബൈൽ ആണെങ്കിൽ പ്ലെയ്സ്റ്റോറിൽ നിന്നും, ഐഫോൺ ആണെങ്കിൽ ആപ്പിൾ സ്റ്റോറിൽ നിന്നും ‘നെറ്റ്ഫ്ലിക്സ്’ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
- നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ‘നെറ്റ്ഫ്ലിക്സ്’ ആപ്പ് തുറക്കുക.
- അതിൽ നൽകിയിരിക്കുന്ന ബോക്സിൽ നിങ്ങളുടെ ഇ-മെയിൽ ഐഡി നൽകി ‘ഗെറ്റ് സ്റ്റാർട്ടഡ്’ ക്ലിക്ക് ചെയ്യുക.
- അതിനു ശേഷം സ്‌ക്രീനിൽ ലഭിക്കുന്ന നിർദേശങ്ങൾ പാലിച്ച് നിങ്ങൾക്ക് അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുത്ത് പേയ്മെന്റ് പൂർത്തിയാക്കുക.
നെറ്റ്ഫ്ലിക്സ് പ്ലാനുകൾ:
- മൊബൈൽ പ്ലാൻ – 199 രൂപയുടെ പ്രതിമാസ മൊബൈൽ പ്ലാനാണ് ഇതിൽ ലഭിക്കുക. ഈ പ്ലാനിൽ 480പിക്സൽ ക്വാളിറ്റിയിൽ മൊബൈലിലും, ടാബിലും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ കഴിയും.
- ബേസിക് പ്ലാൻ – പ്രതിമാസം 499 രൂപക്ക് മൊബൈൽ, ടിവി, കമ്പ്യൂട്ടർ, ടാബ് എന്നിവയിൽ ഈ പ്ലാൻ ഉപയോഗിക്കാൻ സാധിക്കും. 480 പിക്സലായിരിക്കും ഈ പ്ലാനിൽ ലഭിക്കുന്ന വീഡിയോ ക്വാളിറ്റി.
- സ്റ്റാൻഡേർഡ് പ്ലാൻ – 649 രൂപയുടെ ഈ പ്ലാനിൽ ഒരേസമയം രണ്ട് ഡിവൈസിൽ വരെ ഒരു അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും. പ്രതിമാസം 1080 പിക്സൽ ക്വാളിറ്റിയിൽ വരെ മൊബൈൽ, ടിവി, കമ്പ്യൂട്ടർ, ടാബ് എന്നിവയിൽ ഈ പ്ലാൻ ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ സാധിക്കും.
- പ്രീമിയം പ്ലാൻ – 799 രൂപയുടെ ഈ പ്ലാനിൽ ഒരേസമയം നാല് ഡിവൈസിൽ വരെ ഒരു അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും. പ്രതിമാസം 4K ക്വാളിറ്റിയിൽ വരെ മൊബൈൽ, ടിവി, കമ്പ്യൂട്ടർ, ടാബ് എന്നിവയിൽ ഈ പ്ലാൻ ഉപയോഗിച്ച് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ സാധിക്കും.
The post ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടത് എങ്ങനെ? appeared first on Indian Express Malayalam.