കൊച്ചി: വൈപ്പിനിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷ്വദ്വീപ് തീരത്തിനടുത്ത് മുങ്ങി. മംഗലാപുരം സ്വദേശികളായ ഒൻപത് പേരാണ് ആണ്ടവൻ തുണ എന്ന ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരെ മറ്റ് രണ്ട് ബോട്ടുകളിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
മറ്റുള്ള ആറുപേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. വിവരമറിഞ്ഞ്കോസ്റ്റ് ഗാർഡ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മെയ് ഒന്നിന് പുലർച്ചെയാണ് ആണ്ടവൻ തുണ എന്ന ബോട്ട് വൈപ്പിൻ തീരത്തുനിന്ന് പുറപ്പെട്ടത്. മറ്റ് രണ്ട് ബോട്ടുകളിൽ ഉണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Content Highlights:Boat capsizes near Lakshadweep