കുവൈറ്റ് സിറ്റി > കണ്ണൂർ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതമൂലം മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് പുറക്കളം സ്വദേശി മനോജ് കണിയാൻ കണ്ടി (55) യാണ് മരിച്ചത്. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയിൽ ഹിസ്കോ കോൺട്രാക്ടിങ് കമ്പനി വഴി ജോലി ചെയ്യുകയായിരുന്നു. സുജിതയാണ് ഭാര്യ. ഒരു മകളുണ്ട്. മൃതദേഹം നാട്ടിൽകൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.