തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതൽ 44 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുൻഗണന ലഭിക്കേണ്ടവർ ഇന്ന് മുതൽ സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
എങ്ങനെ രജിസ്റ്റർ ചെയ്യണം?
18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ രജിസ്ട്രേഷൻ കോവിൻ വെബ് സൈറ്റിൽ നേരത്തെ തുടങ്ങിയിരുന്നു. രജിസ്റ്റർ ചെയ്യാത്തവർ ആദ്യമായി വേേു:െ//ംംം.രീംശി.ഴീ്.ശി എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
അതിന് ശേഷം മുൻഗണന ലഭിക്കുന്നതിനായി വേേു:െ//രീ്ശറ19.സലൃമഹമ.ഴീ്.ശി/്മരരശില/ എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക
മൊബൈൽ നമ്പർ നൽകുമ്പോൾ ഒടിപി ലഭിക്കും
ഒടിപി നൽകുമ്പോൾ വിവരങ്ങൾ നൽകേണ്ട പേജ് വരും
ജില്ല, പേര്, ലിംഗം, ജനന വർഷം, ഏറ്റവും അടുത്ത വാക്സിനേഷൻ കേന്ദ്രം, കോവിനിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച റഫറൻസ് ഐഡി എന്നിവ നൽകുകഇതോടൊപ്പം അനുബന്ധ രോഗങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സർട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വൈബ് സൈറ്റിൽ ലഭ്യമാണ്.
ഇത്രയും നൽകിയ ശേഷം സബ്മിറ്റ് നൽകുക
നൽകിയ രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്സിന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.
വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയിന്റ്മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.
Content Highlight; vaccine registration started for 18+