ഊണ് രുചികരമാക്കാൻ വീട്ടിൽ തന്നെയുള്ള വിഭവങ്ങൾ ഒരുക്കിയാലോ, ഇന്ന് ചുണ്ടയ്‍ക്ക തീയൽ പരീക്ഷിക്കാം
ചേരുവകൾ
- ചുണ്ടയ്‍ക്ക – ഒരു കപ്പ്,
- ചെറിയ ഉള്ളി -50 ഗ്രാം
- മുളകുപൊടി- ഒരു ടേബിൾസ്പൂൺ,
- മല്ലിപ്പൊടി- അര ടേബിൾസ്പൂൺ
- പുളി- ചെറിയ നെല്ലിക്ക വലിപ്പത്തിൽ
- മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
- വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ
- കടുക് -അര ടീസ്പൂൺ
- ഉലുവ -അഞ്ചെണ്ണം
- വറ്റൽ മുളക്- മൂന്നെണ്ണം
- കറിവേപ്പില- മൂന്ന് തണ്ട്
- ഇന്ദുപ്പ്- ആവശ്യത്തിന്
- വെള്ളം- ഒരു ഗ്ലാസ്
- തേങ്ങ -അര കപ്പ്
തയ്‌യാറാക്കുന്ന വിധം
ഒരു പാൻ ചൂടാകുമ്പോൾ തേങ്ങയും കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പില ഒരു തണ്ടും ഇട്ട് വറുത്തെടുക്കുക, ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും അതിൽ ചേർക്കുക. ബ്രൗൺ നിറമാകുമ്പോൾ ഇത് മിക്സിയിൽ ഇട്ടു പുളിയും മഞ്ഞൾപ്പൊടിയും വെള്ളവും ഒഴിച്ച് നന്നായി അരയ്‍ക്കുക. ഇനി ഒരു കുക്കർ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. ശേഷം കടുക്, വറ്റൽമുളക്, ഉലുവ, കറിവേപ്പില എന്നിവ ഇടുക. അതിനുശേഷം കഴുകി ചതച്ച് അരി കളഞ്ഞ് വൃത്തിയാക്കി വച്ചിരിക്കുന്ന ചുണ്ടയ്‍ക്കയും ബാക്കി ഉള്ളിയും ഇടുക. എന്നിട്ട് അരച്ചുവച്ചിരിക്കുന്ന മിശ്രിതം ഇതിൽ ചേർത്ത് പാകത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് കുക്കർ രണ്ട് വിസിൽ കേൾക്കുമ്പോൾ ഇറക്കി വയ്‍ക്കാം. ചൂടോടെ വിളമ്പാം.
Content Highlights: Chundakka theeyal Kerala Naden recipe