സ്കൂൾ ഉപ്പുമാവ് അഥവാ സൂചി ഗോതമ്പ് ഉപ്പുമാവ് തയ്‌യാറാക്കാം
ചേരുവകൾ
- സൂചി ഗോതമ്പ്- രണ്ട് കപ്പ്
- മുരിങ്ങയില ഒരു- പിടി
- കാരറ്റ്- രണ്ട്
- വറ്റൽമുളക്- നാലെണ്ണം
- കടുക്- അര ടീസ്പൂൺ
- വെളിച്ചെണ്ണ- ഒരു ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- അരക്കപ്പ്
തയ്‌യാറാക്കുന്ന വിധം
സൂചി ഗോതമ്പ് വെള്ളത്തിൽ കുതിർത്ത് 10 മിനിറ്റ് വയ്‍ക്കുക. ഒരു പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. ശേഷം അതിൽ കടുക്, മുരിങ്ങയില, കാരറ്റ് ചെറുതായരിഞ്ഞത്, മുളക് എന്നിവ ഇട്ട് വഴറ്റു. വഴന്നു വരുമ്പോൾ വെള്ളം ഒഴിച്ച് വെള്ളം തിളക്കുമ്പോൾ സൂചി ഗോതമ്പ് കഴുകി ഇതിൽ ഇടുക. ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. അഞ്ച് മിനിറ്റ് കഴിയുമ്പോൾ തീയണച്ച് ചൂടോടെ വിളമ്പാം
Content Highlights: soochi gothambu upma recipe nadan food