തിരക്കുകൾക്കിടയിൽ എപ്പോഴും ദോശയും അപ്പവും ചപ്പാത്തിയുമൊന്നും ഉണ്ടാക്കാൻ സാധിച്ചെന്നു വരില്ല. എളുപ്പത്തിൽ വയറു നിറയ്‍ക്കാൻ പറ്റിയ ഡിഷാണ് ബ്രെഡ് ടോസ്റ്റ്. മസാല ചീസ് ഫ്രഞ്ച് ടോസ്റ്റ് തയ്‌യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
ചില്ലി ടൊമാറ്റോ കെച്ചപ്- 3 ടേബിൾ സ്പൂൺ
മയണൈസ്- രണ്ട് ടേബിൾ സ്പൂൺ
ബ്രെഡ്- 3 സ്ലൈസ്
ചീസ്- 4 സ്ലൈസ്
മുട്ടയുടെ വെള്ളം- 4
സ്പ്രിങ് ഒനിയൻ-1
പച്ചമുളക്- രണ്ട്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
മല്ലിയില- അൽപം
തയ്‌യാറാക്കുന്ന വിധം
സ്പ്രിങ് ഒനിയനും മല്ലിയിലയും പച്ചമുളകും ചേർത്ത് പേസ്റ്റ് തയ്‌യാറാക്കുക. ശേഷം ഒരു ബൗളിൽ ടൊമാറ്റോ കെച്ചപ്പും മയണൈസും മിക്സ് ചെയ്‌യുക. വേറൊരു ബൗളിൽ മുട്ടയുടെ വെള്ളയെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അടിച്ചു വെക്കുക. ഇതിലേക്ക് മല്ലിയില പേസ്റ്റ് ചേർക്കാം. ഇനി ബ്രെഡ് സ്ലൈസ് എടുത്ത് മയണൈസ് മിക്സ് പുരട്ടി രണ്ട് ചീസ് സ്ലൈസ് വച്ച് വീണ്ടും സോസ് ചേർത്ത് മറ്റൊരു ബ്രെഡും വെച്ച് അടിച്ചുവച്ച മുട്ടയിൽ മുക്കിയെടുക്കുക. ശേഷം പാനിൽ ആവശ്യത്തിന് എണ്ണ ചേർത്ത് ബ്രെഡ് ടോസ്റ്റ് വച്ച് ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാവുന്നതുവരെ മൊരിച്ചെടുക്കുക.
Content Highlights: masala cheese french toast, easy breakfast, recipes bread recipes