മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. കുടവയറിന് പുറമെ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ചില്ലറയല്ല. വ്യായാമം ചെയ്യുന്നത് വയറിലെ കൊഴുപ്പ് ഒരുപരിധിവരെ കുറയ്ക്കാൻ സഹായിക്കും. എന്നാൽ, വ്യായാമത്തിനൊപ്പം ഭക്ഷണത്തിലും ചില ക്രമീകരണങ്ങൾ നടത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഗ്രീൻ ടീ
ആന്റീഓക്സിഡന്റുകളും കഫീനും അടങ്ങിയ ആരോഗ്യപ്രദമായ പാനീയങ്ങളിലൊന്നാണ് ഗ്രീൻ ടീ. ഇത് ദഹനപ്രക്രിയ വേഗത്തിലാക്കുന്നു. ഇത് വയറ്റിലെ കൊഴുപ്പ് അടിയുന്ന പ്രവണത കുറയ്ക്കുന്നു.
പരിപ്പ്
വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് പരിപ്പ്. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾക്കു പകരം പരിപ്പ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം വയറിലടിഞ്ഞുകൂടിയ കൊഴുപ്പുകൂടി കുറയ്ക്കും.
മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന ആന്റിഓക്സിഡന്റ് കരളിലെ വിഷപദാർഥങ്ങൾ നീക്കം ചെയ്ത് ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.
അവക്കാഡോ
ആരോഗ്യപ്രദമായ കൊഴുപ്പിന്റെയും വിറ്റാമിനുകളായ സി, ഇ, ബി6 എന്നിവയുടെയും കലവറയാണ് അവക്കാഡോ. ഇത് കഴിച്ചു കഴിഞ്ഞ് ഏറെ നേരത്തേക്ക് വയർ നിറഞ്ഞിരിക്കുന്നതായി തോന്നും. ഇത് വിശപ്പ് കുറയ്ക്കും. അധികമായി ഭക്ഷണം കഴിക്കുന്നത് ഇത് തടയുന്നു.
Content highlights: superfoods for reduce belly fat, healthy food items