ആദ്യമായി പുതിയ ഭക്ഷണം കഴിക്കുന്ന കുഞ്ഞുങ്ങളുടെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിലൂടെ ദിവസവും കാണാറുണ്ട്. അവരുടെ നിഷ്കളങ്കമായ ചിരിയും ഭക്ഷണത്തിന്റെ രുചി അറിയുമ്പോഴുള്ള മുഖഭാവവുമെല്ലാം ഹൃദ്യമാണ്.
90 വയസ്സുള്ള മുത്തശ്ശി ആദ്യമായി പാസ്ത കഴിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡായിരിക്കുന്നത്.
ഡാഷ് ഓഫ്ഡെലിഷ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫുഡ് വ്ളോഗറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാസ്ത രുചിച്ചശേഷം പാസ്ത നന്നായി ഉണ്ടാക്കിയെന്നും കൊള്ളാമെന്നും മുത്തശ്ശി പറഞ്ഞു. പാസ്ത ഇഷ്ടപ്പെട്ടോ എന്ന് ഒരു പെൺകുട്ടി ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. നന്നായിട്ടുണ്ടെന്നും മനോഹരമായിരിക്കുന്നെന്നും മുത്തശ്ശി അതിന് മറുപടി നൽകി. സവാളയും വെള്ളുത്തുള്ളിയും ചേർക്കാതെയാണ് ഈ പാസ്ത തയ്‌യാറാക്കിയതെന്ന് വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നു. ഈ മുത്തശ്ശി ചില്ലറക്കാരി അല്ലെന്ന് ക്യാപ്ഷനിൽ വ്യക്തമാക്കുന്നു. മുത്തശ്ശിയുടെ പ്രായത്തിൽ ഭക്ഷണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഇത്ര ആവേശത്തോടെ സംസാരിക്കുന്ന മറ്റൊരാളെ ഇതുവരെ കണ്ടിട്ടില്ലെന്ന് അവർ പറഞ്ഞു. പുതിയ കാര്യങ്ങൾ പഠിക്കാൻ ഉത്സാഹിയായ മുത്തശ്ശി ഇപ്പോൾ ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരിക്കുകയാണ്-ക്യാപ്ഷനിൽ വ്ളോഗർ വ്യക്തമാക്കുന്നു.
എന്താലായാലും മുത്തശ്ശിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ഇംഗ്ലീഷ് കലർന്ന ഭാഷയിലുള്ള മുത്തശ്ശിയുടെ സംസാരമാണ് വീഡിയോയുടെ പ്രധാന ആകർഷണം. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചതിനുശേഷം ഇതുവരെ ഒന്നരലക്ഷത്തിൽ അധികം പേരാണ് കണ്ടിരിക്കുന്നത്. 10000-ൽ പരം ലൈക്കുകളും അനേകം കമന്റുകളും വീഡിയോയ്‍ക്ക് ലഭിച്ചു.
തന്റെ മുത്തശ്ശിക്ക് ആദ്യമായി പിസ ഉണ്ടാക്കി നൽകിയപ്പോൾ അവർ കാണിച്ച അതേമുഖഭാവമാണ് ഈ മുത്തശ്ശിക്കുമുള്ളതെന്ന് വീഡിയോയ്‍ക്ക് ഒരാൾ കമന്റ് ചെയ്തു.
Content highlights: this naanis reaction after trying pasta for the first time has won the internet