നാട്ടിൻപുറത്തിന്റെ നന്മയും കുട്ടിക്കാലത്തിന്റെ ഓർമ്മകളും സമംചേർത്ത് ഇലയിൽ വിളമ്പി തന്നാൽ നാൻസി ഹോട്ടലിലെ ഊണുപോലെയിരിക്കും.. അതൊരു പ്രത്യേക ഫീലാണ്. നാട്ടുകാർക്ക് ഇത് വെറുമൊരു ഹോട്ടലല്ല, ഒരു വികാരമാണ്.
ധോനി വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികൾക്കും അങ്ങനെ തന്നെ. നമുക്കൊന്നു പോയി പാലക്കാട് ധോനിയിലെ നാൻസി ഹോട്ടലിലെ ഊണ് കഴിച്ചുവരാം…