Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ബഹിരാകാശ ഗവേഷകര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കിയാല്‍ നാസ നല്‍കും 7.46 കോടി രൂപ

by News Desk
January 25, 2022
in FOOD
0
ബഹിരാകാശ-ഗവേഷകര്‍ക്ക്-ഭക്ഷണം-ഉണ്ടാക്കി-നല്‍കിയാല്‍-നാസ-നല്‍കും-7.46-കോടി-രൂപ
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

nasa food

വർഷങ്ങൾ നീളുന്നതാണ് ഓരോ ബഹിരാകാശ ഗവേഷണങ്ങളും. ഭൂമിക്ക് പുറത്തെ ജീവന്റെ സാന്നിധ്യം തേടിയും ചൊവ്വയിലും മറ്റു ഗ്രഹങ്ങളിലുമായി വർഷങ്ങളായി ഗവേഷണത്തിലാണ് ലോകരാജ്യങ്ങളുടെ നേതൃത്വത്തിൽ ബഹിരാകാശ ഗവേഷകർ. എന്നാൽ, ശാസ്ത്രലോകം ഏറെ പ്രതീക്ഷയോടെ നടത്തുന്ന ഗവേഷണങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ബഹിരാകാശത്ത് ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെ ഭക്ഷണം.

വൻ ബഹിരാകാശ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബഹിരാകാശ ശാസ്ത്രജ്ഞർക്ക് കഴിക്കാൻ ഭക്ഷണമുണ്ടാക്കുന്നതിന് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ അവസരം നൽകുകയാണ് അമേരിക്കൻ ബഹിരാകാസ ഏജൻസിയായ നാസ.

നാല് ബഹിരാകാശ ശാസ്ത്രജ്ഞർക്ക് തുടർച്ചയായി മൂന്ന് വർഷം ബഹിരാകാശത്ത് കഴിയുമ്പോൾ ആവശ്യമായ ഭക്ഷണം പ്രദാനം ചെയ്‌യാൻ കഴിയുന്ന ഭക്ഷ്യ ഉത്‌പാദന സാങ്കേതികസംവിധാനമാണ് നാസ ലക്ഷ്യമിടുന്നത്.

ഭക്ഷണം തയ്‌യാറാക്കുന്നതിന് പുറമെ അത് ബഹിരാകാശത്ത് എത്തിച്ചു നൽകുന്നതും ഉപഭോഗവും പാഴാകുന്ന ഭക്ഷ്യവസ്തുക്കളുടെ സംസ്കരണവും ഉൾപ്പെടുന്നതായിരിക്കണം ഈ സാങ്കേതികവിദ്യ. വിജയകരമായി ഈ സാങ്കേതികവിദ്യ പൂർത്തിയാക്കുന്നവർക്ക് നാസയുടെ വക ഒരു മില്യൺ ഡോളർ(ഏകദേശം 7.46 കോടി രൂപ) സമ്മാനമായി ലഭിക്കും.

ഈ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് കഴിഞ്ഞ വർഷം നാസ മത്സരം നടത്തിയിരുന്നു. 18 ടീമുകളാണ് ഇതിൽ മത്സരിച്ച് സമ്മാനം നേടിയത്. നൂതനമായ ഭക്ഷ്യ ഉത്‌പാദന സാങ്കേതികവിദ്യ അവതരിപ്പിച്ചതിന് 3.36 കോടി രൂപ സമ്മാനമായി നാസ നൽകുകയും ചെയ്തു.

ഇതിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള മത്സരത്തിനാണ് നാസ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ പങ്കെടുത്ത് വിജയിച്ചവരെക്കൂടാതെ പുതിയ ടീമുകൾക്കും മത്സരത്തിൽ പങ്കെടുക്കാം.

കനേഡിയൽ ബഹിരാകാശ ഏജൻസിയുമായി ചേർന്നാണ് ഡീപ് സ്പേസ് ഫുഡ് ചലഞ്ച് എന്ന പേരിൽ നാസ മത്സരം സംഘടിപ്പിക്കുന്നത്. കുറഞ്ഞ സ്രോതസ്സുകൾ ഉപയോഗിച്ച് സുസ്ഥിരവും ക്രിയാത്മകവുമായ ഭക്ഷ്യ ഉത്‌പന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം.

ഒരു നിശ്ചിത സമയം കഴിയുമ്പോൾ ഭക്ഷണത്തിലെ പോഷകങ്ങൾ നഷ്ടപ്പെട്ടു തുടങ്ങുന്നതാണ് പ്രധാന വെല്ലുവിളി. ചൊവ്വാ പര്യവേഷണം വർഷങ്ങളോളം സമയമെടുത്താണ് പൂർത്തിയാക്കുന്നത്. ഇത്രകാലം ഗവേഷകർ ആരോഗ്യത്തോടെ ഇരിക്കേണ്ടതും വളരെ പ്രധാന്യമേറിയ കാര്യമാണ്. ഭക്ഷണം മുൻകൂറായി പായ്‍ക്ക് ചെയ്തെടുത്ത് വയ്‍ക്കുന്നത് അതിനാൽ ശാശ്വതമായ പരിഹാരമല്ല.

ബഹിരാകാശ ഗവേഷണങ്ങൾക്കു മാത്രമല്ല, വെള്ളപ്പൊക്കം, വരൾച്ച എന്നീ പ്രകൃതിദുരന്ത സമയത്തും ഭക്ഷ്യ വസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുമുള്ള സാങ്കേതികവിദ്യയും നാസ ഇതിലൂടെ തേടുന്നുണ്ട്.

ബഹിരാകാശ യാത്രയുടെ പരിമിതികൾക്കുള്ളിൽ ദീർഘകാലത്തേക്ക് ബഹിരാകാശ സഞ്ചാരികൾക്ക് ഭക്ഷണം നൽകുന്നതിന് നൂതനമായ പരിഹാര മാർഗങ്ങൾ ആവശ്യമാണ്. ഭക്ഷ്യ സാങ്കേതികവിദ്യയുടെ അതിരുകൾ നീക്കുന്നത് ഭാവിയിലെ ഗവേഷകരെ ആരോഗ്യമുള്ളവരായി നിലനിർത്തുകയും ഒപ്പം ഇവിടെയുള്ളവർക്ക് സഹായമായി മാറുകയും ചെയ്‌യും-നാസയുടെ സ്പേസ് ടെക്നോളജി മിഷൻ ഡയറക്‍ടറേറ്റ് വിഭാഗം അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ജിം റ്യൂട്ടർ പറഞ്ഞു.

Content highlights: nasa will give you 7.46 crore for winning ideas on astronaut food In deep space

Previous Post

ലോകായുക്താ ഓർഡിനൻസ് ഭരണഘടനാനുസൃതം; കേരളത്തിലേത് ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത നിയമമെന്ന് മന്ത്രി പി രാജീവ്

Next Post

മധുരവും ഇളം പുളിയും ചേർന്ന നാടൻ പലഹാരം, പ്രാതലായും സ്നാക്സായും കഴിക്കാം

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
221
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
266
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
188
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
172
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
25
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
മധുരവും-ഇളം-പുളിയും-ചേർന്ന-നാടൻ-പലഹാരം,-പ്രാതലായും-സ്നാക്സായും-കഴിക്കാം

മധുരവും ഇളം പുളിയും ചേർന്ന നാടൻ പലഹാരം, പ്രാതലായും സ്നാക്സായും കഴിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.