വൈവിധ്യമാർന്ന വിഭവങ്ങൾ ഏറെ ലഭിക്കുന്ന ഇടമാണ് തെരുവോരകച്ചവടം. ചാട്ട് വിഭവങ്ങൾ തുടങ്ങി വൈകുന്നേര പലഹാരങ്ങളുമെല്ലാം സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരിൽ നിന്നും ലഭിക്കും. എന്നാൽ, ഈ അടുത്തകാലത്ത് നമ്മുടെ പരമ്പരാഗത വിഭവങ്ങളിൽ വ്യത്യസ്ത കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ. രുചിയിലും മണത്തിലും കാഴ്ചയിലുമൊക്കെയായി വളരെയധികം വ്യത്യസ്തയാണ് അവർ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇതിൽ ചിലതെല്ലാം ഉപഭോക്താക്കൾ ഏറ്റെടുക്കും.
ഇത്തരമൊരു വ്യത്യസ്ത വിഭവത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രൻഡിങ്ങിൽ ഉള്ളത്. വിവിധ നിറങ്ങളിൽ തയ്യാർ ചെയ്തെടുക്കുന്ന സമൂസയുടെ വീഡിയോ ആണത്. കാൻപുരിലുള്ള കച്ചവടക്കാരനാണ് ഈ വ്യത്യസ്ത വിഭവം തയ്യാറാക്കി വിൽക്കുന്നത്.
പിങ്ക്, ചുവപ്പ്, പച്ച, ഓറഞ്ച് തുടങ്ങിയ നിറങ്ങളിലാണ് സമൂസ ഉണ്ടാക്കുന്നത്.
വിവിധ നിറങ്ങളിൽ ഉണ്ടാക്കുന്ന സമൂസ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുന്ന വീഡിയോ ആണിത്.
അതേസമയം, വീഡിയോ കണ്ട് ചിലർ കളർ സമൂസ അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞു. ചിലരാകട്ടെ, ഇങ്ങനെയൊരു സമൂസ ചിന്തിക്കാൻ പോലുമാകുന്നില്ലെന്ന് കമന്റു ചെയ്തു.
Content highlights: coloured samosa vendor at kanpur viral video