പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ന്യൂഡിൽസ്. വളരെ എളുപ്പത്തിലും വേഗത്തിലും തയ്‌യാറാക്കാം എന്നതാണ് ഈ ചൈനീസ് വിഭവത്തിന്റെ ഏറ്റവു വലിയ പ്രത്യേകത. അതാണ് ന്യൂഡിൽസിന്റെ പ്രിയം വർധിപ്പിക്കുന്നതും. എന്നാൽ, ന്യൂഡിൽസ് ഉപയോഗിച്ച് വളരെ വ്യത്യസ്തമായ കരവിരുത് തയ്‌യാറാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. ന്യൂഡിൽസ് ഉപയോഗിച്ച് തുന്നൽപ്പണി നടത്തുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.
വളരെ കുറച്ചുദിവസങ്ങൾക്കൊണ്ട് ഒരു കോടിയിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ചോപ്സ്റ്റിക് ഉപയോഗിച്ച് ന്യൂഡിൽസ് കൊണ്ട് തുന്നൽപ്പണി നടത്തുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. സാറ്റിസ്ഫൈയിങ്മിക്സ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യം അപ്ലോഡ് ചെയ്തത്. നൂഡിൽ നിറ്റിങ്(ന്യൂഡിൽ നെയ്ത്ത്) എന്ന ക്യാപ്ഷനോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റീൽസ് എംപറർ എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച അതേ വീഡിയോ ആണ് വൈറലായത്.
വീഡിയോയ്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലർ വീഡിയോ കണ്ട് ആശ്ചര്യപ്പെട്ടപ്പോൾ ചിലരാകട്ടെ എന്തിനാണ് ഭക്ഷണം പാഴാക്കി കളയുന്നതെന്ന് ചോദിച്ചു.
Content highlights: knitting with noodles viral video shows satisfying knitting session