Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഉണക്ക നെല്ലിക്ക ചേർത്തരച്ച കൊങ്കണി സ്റ്റൈൽ മത്തിക്കറി

by News Desk
January 18, 2022
in FOOD
0
ഉണക്ക-നെല്ലിക്ക-ചേർത്തരച്ച-കൊങ്കണി-സ്റ്റൈൽ-മത്തിക്കറി
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

konkani food

മീൻ വിഭവങ്ങളിലും തന്നതായ രുചികൂട്ടുകളും പൊടിക്കൈകളുമുണ്ട് കൊങ്കണി വീടുകളിൽ. മിക്കതും തലമുറകളായി പിന്തുടരുന്ന രീതികളുമാണ്. മീൻകറികളിൽ കായം, മുള്ളിലവ് കായകൾ, ഉണക്ക നെല്ലിക്ക ഇവയൊക്കെ ചേർക്കുന്നത് കൊങ്കണി മീൻ രുചികളുടെ സവിശേഷതകളാണ്. അത്തരത്തിൽ ഒരു രുചിക്കൂട്ടാണ് ഇന്ന് പരിചയപ്പെടുത്താൻ പോവുന്ന മത്തിക്കറിയുടേത്.

മത്തിയുടെ സ്വതസിദ്ധമായ ആ ഉളുമ്പ് മണം കുറയ്‍ക്കാനും, രുചി അങ്ങേയറ്റം കൂട്ടാനും മത്തിക്കറിയിൽ മാത്രം ഉപയോഗിക്കുന്ന പ്രധാന ചേരുവയാണ് ഉണക്ക നെല്ലിക്ക. മലബാർ പ്രദേശങ്ങളിൽ ചിലയിടത്ത് പച്ചനെല്ലിക്ക ചേർത്ത് മത്തിക്കറി വെയ്‍ക്കുന്നത് കേട്ടിട്ടുണ്ട്.

പണ്ടൊക്കെ പറമ്പിലെ നെല്ലിമരത്തിലെ കുഞ്ഞ് നെല്ലിക്ക മുഴുവനോടെ ദിവസങ്ങളോളം , നല്ല കറുത്ത നിറത്തിൽ കല്ലിച്ചു വരുന്ന വരെ വെയിലത്തുണക്കി എടുത്ത് കുപ്പിയിൽ സൂക്ഷിച്ചു വെയ്‍ക്കും. ഇപ്പോഴൊക്കെ ആയുർവേദ പച്ച മരുന്ന് ലഭിക്കുന്ന അങ്ങാടിക്കടകളിലും ഇവ ലഭ്യമാണ്. ഇനി പാചകരീതിയിലേക്ക് കടക്കാം.

ചേരുവകൾ

മത്തി ( ഇടത്തരം വലുപ്പത്തിൽ ) – 10- 15
മല്ലി -4 വലിയ സ്പൂൺ
വറ്റൽ മുളക് – 15-20 എണ്ണം
ഉണക്ക നെല്ലിക്ക – 4 എണ്ണം
വെളുത്തുള്ളി – 3 അല്ലികൾ
കറിവേപ്പില -1 കതിർപ്പ്
കുരുമുളക് – 1 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
തേങ്ങാ തിരുമ്മിയത് -1കപ്പ്
വാളൻ പുളി – 1 ചെറുനാരങ്ങാ വലുപ്പത്തിൽ
പച്ചമുളക് – 2
വെളിച്ചെണ്ണ 3-4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില അല്പം

തയ്‌യാറാക്കുന്ന വിധം

ആദ്യം മല്ലി ,വറ്റൽ മുളക് , കുരുമുളക് , വെളുത്തുള്ളി , ഉണക്കനെല്ലിക്ക , കറിവേപ്പില എന്നിവ അല്പം എണ്ണയിൽ ചെറുതീയിൽ ചുവക്കെ വറുത്തെടുക്കുക. ഇത് എണ്ണയിൽ നിന്നും മാറ്റി വെയ്‍ക്കുക. അതേ എണ്ണയിൽ കടുകും ഉലുവയും വറുത്തു പ്രത്യേകം മാറ്റി വെയ്‍ക്കുക.

തേങ്ങ തിരുമ്മിയതും , ആദ്യം വറുത്തു മാറ്റിയ ചേരുവകളും വാളൻ പുളിയും ചേർത്ത് നല്ല മഷി പോലെ അരച്ചെടുക്കുക. അവസാനം മാത്രം ഇതിലേക്ക് കടുക് ഉലുവ ചേർത്ത് അധികം അരയാതെ (നാലോ അഞ്ചോ സെക്കൻഡുകൾ മാത്രം ) എടുക്കുക. ഈ അരപ്പ് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക..

ഇതിലേക്ക് പച്ചമുളക് നെടുകെ കീറിയതും മഞ്ഞൾ പൊടിയും ചേർക്കുക. തിളച്ചു വരുമ്പോൾ ഇതിലേക്ക് മത്തി ചേർത്ത് തീ കുറച്ചു ഒരു പത്തു മിനിറ്റുകളോളം തിളപ്പിക്കുക. കറി പാകാമാകുമ്പോൾ തീ കെടുത്തി അതിലേക്ക് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.

Content Highlights: konkani style fish curry, fish curry kerala, konkani recipe, malayalam recipe, konkani food items

Previous Post

മരുമകന് 365 വിഭവങ്ങള്‍ തയ്യാറാക്കി നല്‍കി ആന്ധ്രാ കുടുംബം; വൈറലായി ചിത്രം

Next Post

ഭക്ഷണം ചവച്ചരച്ച് കഴിച്ചാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയുമോ? പഠനങ്ങള്‍ പറയുന്നത്

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ഭക്ഷണം-ചവച്ചരച്ച്-കഴിച്ചാല്‍-ശരീരഭാരം-നിയന്ത്രിക്കാന്‍-കഴിയുമോ?-പഠനങ്ങള്‍-പറയുന്നത്

ഭക്ഷണം ചവച്ചരച്ച് കഴിച്ചാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയുമോ? പഠനങ്ങള്‍ പറയുന്നത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.