വളരെ വേഗത്തിലും എളുപ്പത്തിലും തയ്യാറാക്കുന്ന പ്രഭാതഭക്ഷണമാണ് പനീർ ബുർജി സാൻഡ്വിച്ച്. രുചിയിലും ഈ വിഭവം കേമനാണ്.
ആവശ്യമുള്ള സാധനങ്ങൾ
- ബ്രഡ് കഷ്ണങ്ങൾ -നാല് എണ്ണം
- വെണ്ണ -രണ്ട് ടീസ്പൂൺ
- എണ്ണ -രണ്ട് ടേബിൾ സ്പൂൺ
- ജീരകം -അര ടീസ്പൂൺ
- വെളുത്തുള്ളി(ചെറുതായി അരിഞ്ഞത്)-ഒരു ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- മഞ്ഞൾപ്പൊടി -ഒരു നുള്ള്
- മുളക്പൊടി -അര ടീസ്പൂൺ
- ഗരം മസാല -അര ടീസ്പൂൺ
- ഉണങ്ങിയ മാങ്ങാപൊടി -കാൽ ടീസ്പൂൺ
- സവാള -ഒന്ന് (ഇടത്തരം വലുപ്പമുള്ളത്)
- തക്കാളി -ഒന്ന്
- പനീർ -കാൽ കപ്പ്(ചെറുതായി നുറുക്കിയത്)
തയ്യാറാക്കുന്ന വിധം
ഒരു പാനെടുത്ത് അടുപ്പിൽവെച്ച് ചൂടാക്കിയശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം വെളുത്തുള്ളിയും ജീരകവും അതിലിട്ട് വഴറ്റിയെടുക്കുക. ഇത് പാനിൽനിന്ന് മാറ്റിവെക്കുക.
പാൻ വീണ്ടും അടുപ്പിൽവെച്ചശേഷം അതിലേക്ക് പനീർ, മുളക്പൊടി, ഗരംമസാല, മഞ്ഞൾപൊടി, ഉപ്പ്, ഉണങ്ങിയ മാങ്ങ പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി പനീർ ബുർജി കൂട്ട് തയ്യാറാക്കാം.
ബ്രെഡിൽ വെണ്ണ പുരട്ടി അതിൽ സവാള വട്ടത്തിൽ അരിഞ്ഞത്, തക്കാളി എന്നിവ വയ്ക്കുക. നേരത്തെ തയ്യാറാക്കി വെച്ച പനീർ ബുർജി കൂട്ട് മുകളിൽ വയ്ക്കാം. ശേഷം മറ്റൊരു ബ്രെഡ് കഷ്ണം മുകളിൽവെച്ച് ഗ്രിൽ ചെയ്ത് എടുക്കാം.
Content highlights: breakfast recipe, paneer burji sandwich, Snacks recipe