മധുരപ്രിയരരുടെ ഇഷ്ടവിഭവമാണ് ഐസ്ക്രീം. വനില, ചോക്ക്ലേറ്റ്, മിക്സഡ് ഫ്രൂട്ട് തുടങ്ങി പല ചേരുവകളാൽ തയ്യാർ ചെയ്തെടുക്കുന്ന ഐസ്ക്രീമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഹൈദരബാദിൽ പ്രവർത്തിക്കുന്ന ഹ്യൂബർ ആൻഡ് ഹോളി എന്ന കഫെയിലാണ് സ്വർണ ഐസ്ക്രീം വിൽപ്പനയ്ക്കുള്ളത്. 24 കാരറ്റ് സ്വർണം പൂശിയതാണ് ഈ ചോക്കലേറ്റ്.
അഭിനവ് ജെസ്വാനി എന്ന ഫുഡ് ബ്ളോഗറാണ് സ്വർണ ഐസ്ക്രീം വിൽക്കുന്ന കഫെ പരിചയപ്പെടുത്തിയിരിക്കുന്നത്. അഭിനവിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്വർണം പൂശിയ ഐസ്ക്രീം ഉണ്ടാക്കുന്നതെങ്ങനയെന്നാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
ചോക്ക്ലേറ്റിൽ ഉണ്ടാക്കിയ കോണിൽ ഐസ്ക്രീം നിറച്ചശേഷം മുകളിൽ 24 കാരറ്റിന്റെ സ്വർണ ഷീറ്റ് വയ്ക്കും. ഇതിനുമുകളിലായി ചെറി കൂടിവെക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. അഞ്ഞൂറു രൂപയാണ് ഐസ്ക്രീമിന്റെ വില.
30 ലക്ഷത്തിന് അടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. രണ്ട് ലക്ഷത്തിൽ അധികം ആളുകൾ വീഡിയോക്ക് ലൈക്ക് ചെയ്തു.
ഈ ഐസ്ക്രീം രുചിച്ചുനോക്കാൻ ആഗ്രഹമുണ്ടെന്ന് വീഡിയോ കണ്ട ഒട്ടേറെപ്പേർ പറഞ്ഞു.
Content highlights: 24 karat gold plated ice cream, five hundred rupees, price viral video