എന്നും ഒരേ ശൈലിയിലുള്ള പ്രാതൽ തയ്യാറാക്കി മടുത്തെങ്കിൽ ഇന്നൊന്നു മാറ്റിപ്പിടിച്ചാലോ? ബ്രേക്ഫാസ്റ്റിന് ഊത്തപ്പം തയ്യാറാക്കി നോക്കാം.
ചേരുവകൾ
ദോശമാവ് – ആവശ്യത്തിന്
കാരറ്റ്, കാബേജ്, തക്കാളി, വേവിച്ച ഗ്രീൻപീസ് – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ദോശക്കല്ലിൽ കുറച്ച് കട്ടിയിൽ മാവ് ഒഴിച്ച് അതിനുമുകളിൽ അരിഞ്ഞുവെച്ച പച്ചക്കറി വിതറി അടച്ചുവെച്ച് വേവിക്കുക. ചുറ്റും നെയ്യ് തൂവിയതിനു ശേഷം കുരുമുളകുപൊടിയും ഉപ്പും വിതറാം. ഊത്തപ്പം തയ്യാർ.
Content Highlights: uthappam recipe , kerala breakfast, easy breakfast recipes