Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

പൊങ്കലിനോട് സാമ്യം, മധുരമൂറും കൊങ്കണി ഖിച്ചടി

by News Desk
December 29, 2021
in FOOD
0
പൊങ്കലിനോട്-സാമ്യം,-മധുരമൂറും-കൊങ്കണി-ഖിച്ചടി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

khichdi

ധനു മകരം മാസങ്ങളിൽ കൊങ്കണി വീടുകളിൽ ഉറപ്പായും ഉണ്ടാക്കുന്ന ഒരു മധുര പലഹാരമുണ്ട്, അതാണ് ഖിച്ചടി. വടക്കേ ഇന്ത്യയിലെ ഖിച്ടിയിൽ നിന്നും നല്ല വ്യത്യാസമുണ്ട് ഈ ഖിച്ചടിക്ക്. പച്ചരിയും ചെറുപയർപരിപ്പും ശർക്കരയും തേങ്ങയുമാണ് പ്രധാന താരങ്ങൾ. തമിഴ് നാട്ടിലേ പൊങ്കലിനോട് സാമ്യമുള്ള പലഹാരം.

പണ്ടൊക്കെ ചെറുപയർ മുഴുവനോടെ വറുത്ത് പിന്നീട് പൊടിച്ച് മുറത്തിൽ വെച്ചു പാറ്റി എടുക്കുമായിരുന്നുത്രെ. ജോലിഭാരം കൂടുതലായിരുന്നുവെങ്കിലും ആ ഖിച്ചടിയുടെ നിറം നല്ല ഇരുണ്ടത് ആയിരിക്കും. നിറം എത്രത്തോളം കറുക്കുന്നുവോ അത്രത്തോളം രുചിയും ഭംഗിയും കൂടും എന്നാണ് വെപ്പ്. ഇപ്പോഴൊക്കെ എളുപ്പത്തിന് ചെറുപയർപരിപ്പ് ആണെടുക്കുക.

ചൂടോടെ വരട്ടിയെടുത്ത ഖിച്ചടി തളികയിൽ തട്ടിപ്പൊത്തി വെച്ചതിനു ശേഷം നിർബന്ധമായും ചെയ്‌യുന്ന ഒന്നാണ് ചെറുപഴം കൊണ്ട് അലങ്കരിക്കൽ. ഞാലിപ്പൂവൻ പഴമാണ് സാധാരണ എടുക്കുക. അതിങ്ങനെ വട്ടത്തിൽ അരിഞ്ഞു ഖിച്ചടിക്ക് മീതെ അവിടവിടായി വെയ്‍ക്കും.

ഉച്ച നേരത്തായിരിക്കും വീടുകളിൽ പണ്ടൊക്കെ ഇതുണ്ടാക്കുക. രണ്ടോ മൂന്നോ തളികയിൽ ഖിച്ചടി പരത്തി പഴവും വെച്ചു കഴിഞ്ഞാൽ പിന്നൊരു മുണ്ട് മീതെയിട്ട് മൂടി വെയ്‍ക്കും. അതു കഴിഞ്ഞൊരു കാത്തിരിപ്പാണ്. വൈകുന്നേരം ആകുമ്പോഴേക്കും ഇത് അല്പം ഉറച്ചു സെറ്റ് ആവും. അപ്പോൾ പരന്ന തവി വെച്ചു മുറിച്ച് ഓരോ കഷ്ണങ്ങളാക്കി വിളമ്പും. മീതെ പഴം അരിഞ്ഞതും കൂടെ കിട്ടിയാൽ അത് ബോണസ്. അത്രയും നേരത്തേ കാത്തിരിപ്പ് നല്ല മധുരമായി നാവിൽ നിറയുമ്പോഴുള്ള രുചി പറഞ്ഞറിയിക്കാനാവില്ല.

ചേരുവകൾ

പച്ചരി – 1 കപ്പ്
ചെറുപയർ പരിപ്പ് – 1 കപ്പ്
തേങ്ങാ തിരുമ്മിയത് – 3 കപ്പ്
ശർക്കര – 1/2 കിലോ
നെയ്‌യ് – 1/4 കപ്പ്
ഏലയ്‍ക്ക – 8 -10 എണ്ണം

തയ്‌യാറാക്കുന്ന വിധം

ആദ്യം ചെറുപയർപരിപ്പ് ചെറുതീയിൽ വറുക്കുക. നല്ല മണം വന്ന് നിറം മാറണം. ചൂടാറിയതിനു ശേഷം പച്ചരിയും ചെറുപയർപരിപ്പും നന്നായി കഴുകി എടുക്കുക. ശേഷം പ്രഷർ കുക്കറിൽ ഒരുമിച്ചു പാകത്തിന് വേവിച്ചെടുക്കുക. വെന്തുടഞ്ഞു പോവാതെ സൂക്ഷിക്കണം. ശർക്കര ഉരുക്കി അതിനെ അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കരയെ പാനിയാക്കാനായി ചെറുതീയിൽ തിളപ്പിക്കുക. ഒരു നൂൽ പരുവത്തിൽ പാനി തയ്‌യാറാക്കണം.

ശേഷം ഇതിലേക്ക് തിരുമ്മിയ തേങ്ങാ ചേർത്ത് അഞ്ചു മുതൽ ഏഴു മിനിറ്റ് വരെ ചെറുതീയിൽ തന്നെ ചൂടാക്കുക. ഇതിലേക്ക് വേവിച്ചു വെച്ച അരി – പരിപ്പ് മിശ്രിതം ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. ഇടയ്‍ക്കിടെ നെയ്‌യ് അൽപാൽപമായി ഒഴിച്ച് കൊണ്ടേയിരിക്കുക.
ഇരുപതു മിനിറ്റുകളോളം ഇത് പോലെ ചെറുതീയിൽ ഇളക്കി കൊണ്ടിരിക്കുമ്പോഴേക്കും ഇത് ഉരുളി യുടെ സൈഡിൽ നിന്നും ഇളകി വരുന്ന പരുവമായിട്ടുണ്ടാകും. ശേഷം ഏലയ്‍ക്ക പൊടി വിതറുക. അതിനിടെ ഒരു തളികയിൽ നെയ്‌യ് പുരട്ടി നേരത്തെ തയ്‌യാറാക്കി വെയ്‍ക്കണം.

ഇതിലേക്ക് ഖിച്ചടി ഒഴിച്ച് നെയ്മയം ഉള്ള ഒരു പരന്ന തവി വെച്ച് നന്നായി അമർത്തി പരത്തുക. തണുത്തു കഴിയുമ്പോൾ മുറിച്ചു വിളമ്പാവുന്നതാണ്. സാധാരണ ചെറുപഴം വട്ടത്തിൽ മുറിച്ചു ഓരോ ഖിച്ചടി കഷണങ്ങളുടെ മുകളിൽ വെച്ചാണ് വിളമ്പുക .

Content Highlights: konkani khichdi recipe, konkani style sweet khichdi recipe, konkani food recipes, konkani food items

Previous Post

കൂർക്കൽ കൃഷിയിൽ നേട്ടം കൈവരിച്ച് മൂന്ന് കുടുംബങ്ങൾ

Next Post

NSWലെ പുതിയ കൊവിഡ് കേസുകൾ 11000 കടന്നു

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
nswലെ-പുതിയ-കൊവിഡ്-കേസുകൾ-11000-കടന്നു

NSWലെ പുതിയ കൊവിഡ് കേസുകൾ 11000 കടന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.