ലോകത്ത് നമ്മളെവിടെപ്പോയാലും നമ്മളിൽ ഭൂരിഭാഗവും ഇന്ത്യൻ രുചി തേടി പോകാറുണ്ട്. എരിവും പുളിയും എല്ലാം ചേർന്ന ഭക്ഷണം ഒരു നേരമെങ്കിലും കഴിച്ച് തൃപ്തി കണ്ടെത്താൻ ശ്രമിക്കുന്നവരാണ് നമ്മളിൽ അധികം പേരും.
സ്റ്റീൽ പാത്രത്തിൽ ഊണ് കഴിക്കുന്നത് നമ്മുടെ ശീലങ്ങളിൽ ഒന്നാണ്. ചോറിനൊപ്പം കുഴഞ്ഞുപോകാതെ കറികൾ വയ്‍ക്കാൻ കൂടി സൗകര്യമുള്ള പാത്രം നമ്മുടെ മിക്ക അടുക്കളകളിലും ഉണ്ടാകും. ഇത്തരം സ്റ്റീൽ പാത്രത്തിൽ ഥാലി കഴിക്കുന്നതിനുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് നടനും കൊമേഡിയനുമായ വീർ ദാസ്. ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ഇഷ്ടം തുറന്നുപറഞ്ഞിരിക്കുന്നത്. വിദേശത്തുപോകുമ്പോഴും താൻ ഈ സ്റ്റീൽ പാത്രത്തിലാണ് കഴിക്കുന്നതെന്നും എവിടെപ്പോയാലും ഇത് താൻ ഒപ്പം കൊണ്ടുപോകുമെന്നും വീർ ദാസ് പറഞ്ഞു. കഴുകാൻ എളുപ്പമാണെന്നും ഈ പാത്രത്തിൽ വ്യത്യസ്ത കറികൾ വയ്‍ക്കുന്നതിനുള്ള സൗകര്യവും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യൻ ഭക്ഷണത്തിന് പുറമെ ഇറ്റാലിയൻ, ജാപ്പനീസ് വിഭവങ്ങൾ കഴിക്കുന്നതിനും പാർട്ടി അവസരങ്ങളിലും ഇത് നല്ലൊരു തിരഞ്ഞെടുപ്പാണെന്ന് വീർദാസ് പറയുന്നു.
വീർ ദാസിന്റെ ട്വീറ്റ് വളരെ പെട്ടെന്നാണ് വൈറലായത്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ട്വീറ്റ് ഏറ്റെടുത്തു. നാട്ടിൽ ആയിരിക്കുമ്പോൾ സ്റ്റീൽ പാത്രത്തിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഓർമകൾ വിദേശത്തുള്ള പലരും പൊടി തട്ടിയെടുത്തു. 31 വർഷം പഴക്കമുള്ള സ്റ്റീൽ പാത്രത്തിന്റെ ചിത്രം ഒരാൾ പങ്കുവെച്ചു. വർഷം ഇത്ര കഴിഞ്ഞിട്ടും ഇന്നും പാത്രത്തിന് ഒരു കുഴപ്പവുമില്ലെന്ന് ഇഷാൻ എന്നയാൾ കുറിച്ചു.
OCD confession. I can’t eat without this thaali. Travels the world with me. Fits nicely in check in, easy wash instead of multiple dishes, works for desi food/sushi/Italian all cuisines, and great for standing at a party where people can’t balance bowls in fancy ass plates.
&mdash Vir Das (@thevirdas)
31 years old. Still going strong.
&mdash Ishan (@ishanme)
Wonderful 😅 We recognise this as Gurdware vali thali.
&mdash Sukhdeep Singh (@atheist_singh_)
Content highlights: Vir Das explained about his love for steel thaali, desis relate