തിരുവനന്തപുരം> സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വര്‍ധനവുമായി ബന്ധപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ബസ് ഉടമകളുടെ സംയുക്ത സമിതി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാട് ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ ബസ് ഉടമകളുടെ സംയുക്ത സമിതി തീരുമാനിച്ചത്.