ചായ എന്നാൽ ഇന്ത്യക്കാർക്ക് ഒരു പാനീയം മാത്രമല്ല, ഒരു വികാരം കൂടിയാണ്. ദിവസം കുറഞ്ഞത് രണ്ടുനേരമെങ്കിലും നല്ല കടുപ്പമുള്ള ചായ കുടിക്കുന്നവരാണ് ഭൂരിഭാഗം പേരും. പാൽ ഒഴിച്ചെടുക്കുന്ന ചായ ആയാലും കട്ടൻ ചായ ആയാലും കടുപ്പം നിർബന്ധമാണ്.
മകളെ ചായ ഉണ്ടാക്കാൻ പഠിപ്പിച്ച് പുലിവാൽ പിടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജനും ടെലിവിഷൻ അവതാരകനും അമേരിക്കയിൽ ന്യൂറോസർജനുമായി പ്രവർത്തിക്കുന്ന ഡോ. സഞ്ജയ് ഗുപ്ത.
തന്റെ അമ്മ തന്നെ ഉണ്ടാക്കാൻ പഠിപ്പിച്ച ചായയാണ് മകളെയും പഠിപ്പിക്കുന്നതെന്ന് വീഡിയോയിൽ സഞ്ജയ് പറഞ്ഞു. അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന കപ്പുകളാണ് ചായ കുടിക്കാൻ വേണ്ടി വീഡിയോയിൽ കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ടീ ബാഗ് ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നത് കണ്ടപ്പോഴേക്കും ഇന്ത്യക്കാരായ ചായപ്രേമികൾ ചൊടിച്ചു. ലൂസ് ആയി കിട്ടുന്ന ചായപ്പൊടിയാണ് സാധാരണ ഇന്ത്യക്കാർ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതെന്ന് ഒട്ടേറെപ്പേർ കമന്റു ചെയ്തു.
Continuing family tradition, Dr. Sanjay Gupta teaches his daughters the chai recipe he learned from his mother.
&mdash CNN (@CNN)
God, what is this abomination!?!! Ugggh… I never thought saah or chai will ever leave me with a bitter after taste, but thank you NOT Dr. Gupta.
Also, trust Americans to use a silicon ladle to stir the tea 🤮
&mdash Shaheen Ahmed (@Aakori_Baakori)
Thats not chai !!!!
&mdash Naughtius Maximus (@Lordchewbarka)
എന്നാൽ, ഇതൊന്നുമായിരുന്നില്ല, ചായയുടെ ആരാധകരെ ഏറെ വേദനിപ്പിച്ചത്. നല്ല കടുപ്പമുള്ള ചായക്ക് പകരം പാലിന്റെ അളവ് കൂടുതലുള്ള കടുപ്പം കുറഞ്ഞ ചായയാണ് ഡോ. സഞ്ജയുടെ മകൾ ജഗ്ഗിൽ നിന്ന് ഗ്ലാസിലേക്ക് പകർന്നത്. ഇന്ത്യൻ വീടുകളിൽ ഉണ്ടാക്കുന്ന ചായ ഇതല്ലെന്നും ഇങ്ങനല്ല ഞങ്ങളുടെ ചായ എന്നും ഒട്ടേറെപ്പേർ വീഡിയോ റീട്വീറ്റ് ചെയ്ത് കമന്റ് ചെയ്തു. മൂന്നര മിനിറ്റ് നീളുന്ന വീഡിയോ സി.എൻ.എന്നിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
Content highlights: indo american doctor teaches how to make tea, indians got distracted