Also Read :
സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ ഇത്തരം സമ്മാനങ്ങൾ ഉൾപ്പെടില്ല. വിവാഹത്തോടനുബന്ധിച്ചു വധുവിനു നൽകുന്ന സമ്മാനങ്ങൾ മറ്റാരെങ്കിലും കൈപ്പറ്റി എന്നു തെളിഞ്ഞാൽ മാത്രമേ സ്ത്രീധന നിരോധന ഓഫിസർക്ക് ഇടപെടാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി.
Also Read :
2020ലാണ് ഇരുവരും വിവാഹിതരായത്. പിന്നീട്, ചില കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് യുവതി പരാതി നൽകുകയായിരുന്നു. വിവാഹത്തിന് തനിക്ക് ലഭിച്ച 55 പവൻ ബാങ്ക് ലോക്കറിലാണെന്നും അത് തിരികെ നൽകാൻ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവ്.
Also Read :
സമ്മാനങ്ങൾ കൈപ്പറ്റിയതു മാറ്റാരെങ്കിലും ആണെന്നു കണ്ടാൽ ഇടപെടാൻ സാധിക്കും. സമ്മാനങ്ങൾ വധുവിനു കൈമാറിയിട്ടില്ലെന്നു ബോധ്യമായാൽ അതു കൈമാറണമെന്നു നിർദേശിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോയെന്നു ഓഫീസർ പരിശോധിച്ച് ഉറപ്പു വരുത്തിയതായി ഉത്തരവിൽ വ്യക്തമല്ലെന്നും കോടതി വിലയിരുത്തി.
Also Read :
പിന്നീട്, ബാങ്ക് ലോക്കറിൽവെച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാർ തനിക്കു നൽകിയ മാലയും തിരിച്ചു നൽകാമെന്ന് ഹർജിക്കാരൻ അറിയിച്ചു. യുവതിയും ഇതു സമ്മതിച്ചതിനെ തുടർന്ന് ഹർജി തീർപ്പാക്കി.