ബിരിയാണിക്കും പുലാവിനും നെയ്ച്ചോറിനും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് സവാള വറുത്തത്. സവാള വറുക്കുമ്പോൾ ചിലപ്പോൾ കരിഞ്ഞു പോകുകയോ അല്ലെങ്കിൽ മൂപ്പെത്താതെ പോകുകയോ ചെയ്‌യാറുണ്ട്. വളരെ ക്ഷമയോടെ കൈകാര്യം ചെയ്‌യേണ്ടതാണിത്.
സെലബ്രിറ്റി ഷെഫ് ആയ കുനാൽ കപൂർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ സവാള വറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീഡിയോ രൂപത്തിൽ പങ്കുവെച്ചിട്ടുണ്ട്.
ആദ്യം സവാള എടുത്ത് തൊലി കളഞ്ഞ ശേഷം നന്നായി കഴുകിയെടുക്കുക. ഇത് വളരെ നേർത്തതായി അരിഞ്ഞെടുക്കുക. പാനിൽ എണ്ണയൊഴിച്ച് നന്നായി ചൂടായശേഷം അരിഞ്ഞുവെച്ച സവാള കുറേശ്ശേ ആയി ഇട്ടുകൊടുക്കുക. ഇത് ഇടയ്‍ക്ക് ഇളക്കി കൊടുക്കണം. ചെറിയ ബ്രൗൺ നിറമായി കഴിയുമ്പോൾ ഈ ഉള്ളി എണ്ണയിൽനിന്ന് നീക്കം ചെയ്‌യാം. നന്നായി മൊരിഞ്ഞുകിട്ടിയ ഉള്ളി ആദ്യം ഒരു അരിപ്പയിൽ ഇട്ട് എണ്ണ നീക്കം ചെയ്‌യണം. ശേഷം ഒരു പാത്രത്തിൽ ടിഷ്യൂ പേപ്പറിട്ട് അതിൽ നിരത്താം.
Content highlights: how to fry onion for biriyani, ghee rice