വാഴപ്പിണ്ടി എന്നു കേൾക്കുമ്പോൾ തള്ളിക്കളയാൻ വരട്ടെ, അത്ര ചില്ലറക്കാരനല്ല കക്ഷി. നാട്ടുമ്പുറത്ത് സുലഭമായ വാഴപ്പിണ്ടി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങളെ ചെറുക്കാനും കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ കുറയ്‍ക്കാനും ശരീരത്തിലെ ടോക്സിനുകളെ അകറ്റാനുമൊക്കെ മികച്ചതാണ് വാഴപ്പിണ്ടി. നാരുകളാൽ സമൃദ്ധമായ വാഴപ്പിണ്ടി ദഹനപ്രക്രിയയെ സുഗമാക്കുന്നതിനൊപ്പം മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാണ്. അതിനാൽ വാഴപ്പിണ്ടി പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്‌യും. വാഴപ്പിണ്ടി കൊണ്ട് എളുപ്പത്തിൽ പച്ചടി തയ്‌യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
വാഴപ്പിണ്ടി നാരുകളഞ്ഞ് ചെറുതായി മുറിച്ചത് – 1 കപ്പ്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
തൈര് – അരകപ്പ്
തേങ്ങ ചിരകിയത് – അര മുറി
പച്ചമുളക് – 5 എണ്ണം
ഉപ്പ്- പാകത്തിന്
കടുക്, കറിവേപ്പില – വറുത്തിടുന്നതിന്
വെളിച്ചെണ്ണ – വറുത്തിടുന്നതിന്
ഉണ്ടാക്കുന്ന വിധം
വാഴപ്പിണ്ടി ചെറുതായി അരിഞ്ഞത് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളത്തിൽ വേവിക്കുക. അതിനുശേഷം തേങ്ങ ചിരകിയതും പച്ചമുളകും നന്നായി അരച്ചെടുക്കുക. തുടർന്ന് വേവിച്ച പിണ്ടിയിലേക്ക് അരപ്പ് ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് അരക്കപ്പ് തൈര് ഒഴിച്ച് നന്നായി ഇളക്കി വാങ്ങിവെക്കുക. ഇതിലേക്ക് കടുക്, കറിവേപ്പില എന്നിവ വെളിെച്ചണ്ണയിൽ വറുത്തിടുക.
Content Highlights: vazhapindi pachadi recipe, vazhapindi recipes, vazhapindi recipes in malayalam, easy recipes malayalam