Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

വറുത്ത വെളുത്തുള്ളിയുടെ മണമൂറും തെണ്ട്ളെ തളാസിനി

by News Desk
December 3, 2021
in FOOD
0
വറുത്ത-വെളുത്തുള്ളിയുടെ-മണമൂറും-തെണ്ട്ളെ-തളാസിനി
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

konkani

അന്ന് ഞങ്ങൾക്കുമുണ്ടായിരുന്ന് ഒരു കുഞ്ഞ് അടുക്കള തോട്ടം. വീട്ടിലേക്കുള്ള ആവശ്യങ്ങൾക്ക് മാത്രമായി കുറച്ചൊക്കെ പച്ചക്കറി അതിൽ നിന്നു തന്നെ കിട്ടുമായിരുന്നു. പടിഞ്ഞാറ്റയ്‍ക്കകത്ത് ഇടയ്‍ക്ക് കുമ്പളങ്ങയും മത്തനുമൊക്കെ നിരത്തി വെച്ചതും, മച്ചിനോട് ചേർന്ന് ഓലക്കീറിൽ വെള്ളരിക്ക തൂക്കി ഇട്ടതുമൊക്കെ ഓർമയിലുണ്ട്. ഇതിനൊപ്പം തന്നെ അടുക്കയുടെ പിന്നിലായി സ്ഥിരമായി ഒരു പന്തൽ കാണും. അതിൽ അമരയ്‍ക്കയും കോവയ്‍ക്കയും മാറി മാറി വരും. അതിനടുത്തു തന്നെ കുഞ്ഞ് പന്തലിൽ ബസല ചീരയും. അമരയും കോവലുമൊക്കെ പിടിച്ചു തുടങ്ങിയാൽ ഒന്നരാടം അടുക്കളയിൽ ഇവ തന്നെയാവും.

എന്നും രാവിലെയും ഉച്ചയ്‍ക്കും ഒഴിവാക്കാനാകാത്ത വിഭവം ആയിരുന്നു ഉപ്പേരികൾ. കോവയ്‍ക്ക പന്തലിൽ മേളം നടക്കുമ്പോൾ ഇവിടെ അകത്തു ചീനച്ചട്ടീൽ ഇടയ്‍ക്കിടെ പ്രത്യക്ഷപ്പെടുന്ന വിഭവമാണ് ഇന്നീ കാണുന്നത്. കോവയ്‍ക്ക അരിയാതെ, മുഴുവനോടെ ചതച്ചെടുക്കുന്നതാണ് ഇതിന്റെ ഹൈലൈറ്റ്. വറുത്ത വെളുത്തുള്ളിയുടെ മണം നിറഞ്ഞ, നന്നായി മൊരിഞ്ഞ കോവയ്‍ക്ക രണ്ട് മൂന്നെണ്ണം മാത്രം മതി സുഭിക്ഷമായി ചോറുണ്ണാൻ.

തെണ്ട്ളെ തളാസിനി എന്നാണ് കൊങ്കണിയിൽ ഈ വിഭവത്തിന്റെ പേര്. തെണ്ട്ളെ എന്നാൽ കോവയ്‍ക്ക. വെളുത്തുള്ളി മൂപ്പിച്ചെടുക്കുന്ന എല്ലാ മെഴുക്കുപുരട്ടിക്കും പൊതുവായി പറയുന്ന പേരാണ് തളാസിനി. കോവയ്‍ക്ക ഇഷ്ടപ്പെടുന്നവർ തയ്‌യാറാക്കി നോക്കണം.

ചേരുവകൾ

കോവയ്‍ക്ക – 10-15 എണ്ണം
വെളുത്തുള്ളി മുഴുവനോടെ -10-12 അല്ലികൾ
വറ്റൽ മുളക് മുറിച്ചു കഷണങ്ങളാക്കിയത് – 8 -10 എണ്ണം
ഉപ്പ്- ആവശ്യത്തിന്
കടുക് – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 2-3 ടീസ്പൂൺ

തയ്‌യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ കോവയ്‍ക്കകളുടെ രണ്ടറ്റവും അരിഞ്ഞു മാറ്റുക. ആദ്യം കോവയ്‍ക്ക ഒരു ഇടി കല്ല് വെച്ചോ അല്ലെങ്കിൽ അടിവശം കനമുള്ള ഒരു ഗ്ലാസ്സോ മറ്റോ വെച്ച് ഇടിച്ചു ചതയ്‍ക്കുക. എന്നാൽ കോവയ്‍ക്ക മുറിഞ്ഞു പോവാതെ ഇരിക്കാനും ശ്രദ്ധിക്കുക. ഒരു ചീനച്ചട്ടിയിൽ ( ഇരുമ്പു ചീനചട്ടിയാണ് കൂടുതൽ നല്ലത് / ഇല്ലെങ്കിൽ നോൺസ്റ്റിക് പാൻ ആയാലും മതി) എണ്ണ ചൂടാക്കി അതിലേക്ക് കടുക് വറ്റൽമുളക് എന്നിവയിട്ട് താളിക്കുക. കടുക് പൊട്ടിയതിനു ശേഷം ഇതിലേക്ക് തൊലി കളഞ്ഞ വെളുത്തുള്ളി അല്ലികൾ മുഴുവനോടെ ചേർക്കുക. ചെറുതീയിൽ വെളുത്തുള്ളി നന്നായി മൂപ്പിച്ചു ചുവന്ന നിറമാകുമ്പോൾ അതിലേക്ക് ചതച്ചു വെച്ച കോവയ്‍ക്ക ഇട്ടു വഴറ്റുക.

അഞ്ചു മിനിറ്റുകളോളം വഴറ്റിയതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അര കപ്പ് വെള്ളമൊഴിച്ചു ചെറുതീയിൽ അടച്ചു വെച്ച് വേവിയ്‍ക്കുക. വെള്ളം വറ്റി കോവയ്‍ക്ക വെന്തു വന്നതിനു ശേഷം ചെറുതീയിൽ തന്നെ ഇളക്കി ഇളക്കി കോവയ്‍ക്ക നന്നായി മൊരിയിച്ചു എടുക്കുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ സ്വാദിഷ്ടമായ ഉപ്പേരിയാണിത്.പിഞ്ചു കോവയ്‍ക്ക ആണെങ്കിൽ വെള്ളം ഒന്ന് തളിച്ചു കൊടുത്താൽ മാത്രം മതിയാകും. താളിച്ച എണ്ണയിൽ തന്നെ ചെറുതീയിൽ വെന്തു പാകമായി മൊരിഞ്ഞു വരുന്നതാകും കൂടുതൽ രുചി.

Content Highlights: tendle talasani, konkani recipes, easy konkani recipes, konkani recipes veg, konkani non veg recipes

Previous Post

20 രൂപയ്ക്ക് ചോറ്, രണ്ട് ഒഴിച്ചുകറി, ഒരു തോരൻ, അച്ചാർ പ്രത്യേകതുക നൽകിയാൽ സ്പെഷലും; ജനകീയമായി ഊൺ

Next Post

മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടരുത്; തമിഴ്നാടിന് കത്തയച്ച് കേരളം

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
മുല്ലപ്പെരിയാർ:-മുന്നറിയിപ്പില്ലാതെ-വെള്ളം-തുറന്നുവിടരുത്;-തമിഴ്നാടിന്-കത്തയച്ച്-കേരളം

മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടരുത്; തമിഴ്നാടിന് കത്തയച്ച് കേരളം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.