Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഇന്ത്യൻ ശൈലിയിലൊരു ക്രാന്‍ബെറി ചട്‌നി; റെസിപ്പി പങ്കുവെച്ച് പദ്മ ലക്ഷ്മി

by News Desk
November 27, 2021
in FOOD
0
ഇന്ത്യൻ-ശൈലിയിലൊരു-ക്രാന്‍ബെറി-ചട്‌നി;-റെസിപ്പി-പങ്കുവെച്ച്-പദ്മ-ലക്ഷ്മി
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

padma lakshmi

ഇന്ത്യൻ ശൈലിയിലുള്ള ഭക്ഷണത്തിൽ ഒഴിവാക്കാനാവാത്ത വിഭവങ്ങളിലൊന്നാണ് ചട്നി. ദോശ മുതലുള്ള പ്രഭാതഭക്ഷണങ്ങളിലും ഊണിലും വരെ നമ്മൾ വിവിധ തരത്തിലുള്ള ചട്നി ഉണ്ടാക്കാറുണ്ട്. ഇന്ത്യൻ വംശജയും അമേരിക്കൻ മോഡലും ടെലിവിഷൻ അവതാരകയുമായ പദ്മ ലക്ഷ്മി തയ്‌യാറാക്കിയ ക്രാൻബെറി ചട്നി പരിചയപ്പെടാം.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പദ്മ ചട്നി ഉണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചത്.

താങ്ക്സ്ഗിവിങ് ഭക്ഷണമായാണ് പദ്മ ചട്നി തയ്‌യാറാക്കിയിരിക്കുന്നത്. താങ്ക്സ്ഗിവിങ് മേശയിൽ എരിവും പുളിയുമൊക്കെ അടങ്ങിയ എന്തെങ്കിലും വിഭവം വേണമെന്ന് പദ്മ പറഞ്ഞു. തന്റെ ആന്റിയായ ബാലയിൽനിന്നാണ് ഈ ചട്നി ഉണ്ടാക്കാൻ പഠിച്ചതെന്ന് അവർ പറഞ്ഞു. ഈ ചട്നിക്ക് തനത് ഇന്ത്യൻ രുചിയാണ് ഉള്ളതെന്നും പദ്മ ഉറപ്പുനൽകുന്നു.

24 ഔൺസ്(600 ഗ്രാം) ക്രാൻബെറിയാണ് പദ്മ ചട്നി തയ്‌യാറാക്കാൻ എടുത്തത്. കടുകെണ്ണ, കശ്മീരി മുളക് പൊടി, കാൽ ടീസ്പൂൺ ഉലുവ, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കായം എന്നിവയാണ് ചട്നിയിൽ ചേർത്തിരിക്കുന്നത്. സ്വാദനുസരിച്ച് ഉപ്പും പഞ്ചസാരയും ഒപ്പം വെള്ളവും ചേർക്കാം.

നല്ല വലുപ്പമുള്ള ഒരു പാത്രമെടുത്ത് അടുപ്പിൽ വെച്ച് നന്നായി ചൂടാക്കുക. പാത്രം നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കടുകെണ്ണ ഒഴിക്കുക. ശേഷം ക്രാൻബെറി ഇതിലേക്ക് ചേർക്കുക. നന്നായി വഴറ്റുക. ചെറുതീയിൽ ക്രാൻബെറി വേവിച്ചെടുക്കുക. പാത്രം മൂടിവെച്ച് ഇത് നന്നായി വേവുന്നതുവരെ കാത്തിരിക്കാം.

ഇടയ്‍ക്ക് പാത്രത്തിന്റെ അടിയിൽ പിടിച്ചുപോകാതെ ഇളക്കിക്കൊടുക്കാം. ഇതിലേക്ക് ഉപ്പ് ആവശ്യത്തിന് ചേർത്തുകൊടുക്കാം. നന്നായി ഇളക്കിച്ചേർത്തശേഷം പഞ്ചസാര ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം. ഇതും നന്നായി ഇളക്കിച്ചേർക്കുക. ശേഷം കശ്മീരി മുളക് പൊടി ചേർത്തുകൊടുക്കാം. ചട്നി പാത്രത്തിന്റെ അടിയിൽ പിടിക്കുന്നുണ്ടെന്ന് തോന്നുകയാണെങ്കിൽ ഒരു കപ്പ് വെള്ളം ഒഴിച്ചുകൊടുക്കാം. അതിനുശേഷം 20 മിനിറ്റ് നേരം ഇത് ചെറുതീയിൽ വേവിച്ചെടുക്കാം.

ഉലുവ നന്നായി വറുത്തശേഷം പൊടിച്ച് ചട്നിയിൽ ചേർക്കാം. ഒപ്പം സ്വൽപം കായവും മഞ്ഞൾപൊടിയും ചേർക്കാം.

Content highlights: Padma lakshmi shares indian style caranberry chutney, Food recipe, Thanksgiving meal

Previous Post

മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്ത നിലയില്‍

Next Post

‘ഇവൻ എന്റെ പെൻസിൽ തിരിച്ചു തന്നില്ല സാർ, കേസെടുക്കണം’ കുട്ടിപ്പട്ടാളം പോലീസ് സ്റ്റേഷനിൽ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
‘ഇവൻ-എന്റെ-പെൻസിൽ-തിരിച്ചു-തന്നില്ല-സാർ,-കേസെടുക്കണം’-കുട്ടിപ്പട്ടാളം-പോലീസ്-സ്റ്റേഷനിൽ

'ഇവൻ എന്റെ പെൻസിൽ തിരിച്ചു തന്നില്ല സാർ, കേസെടുക്കണം' കുട്ടിപ്പട്ടാളം പോലീസ് സ്റ്റേഷനിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.