ഇടുക്കി: മൊബൈൽ ഫോൺ നൽകാത്തതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടുക്കി കൊക്കയാറിലാണ് സംഭവം. റസൽ മുഹമ്മദ് എന്ന പതിനഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ റസൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ട മാതാവ് ഫോൺ വാങ്ങി മാറ്റിവെച്ചിരുന്നു. കുട്ടിയോട് പഠിക്കാൻ ആവശ്യപ്പെടുകയും പഠനത്തിന് ശേഷം മൊബൈൽ തിരികെ നൽകാമെന്ന് മാതാവ് പറയുകയും ചെയ്തിരുന്നു.
ഉച്ചയോടെ കുട്ടി പഠനത്തിന് ശേഷം മാതാവിനെ സമീപിക്കുകയും ഫോൺ കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെ മാതാവും സഹോദരിയും തൊട്ടടുത്തുള്ള വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോൾ റസലിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ട്തുറക്കാത്തതിനെത്തുടർന്ന് മാതാവും സഹോദരനും മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ നൽകാത്തതിലുള്ള മനോവിഷമത്തിൽ റസൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights:fifteen year old commits suicide for not giving mobile phone