ഹാരി പോട്ടർ സിനിമ കണ്ട ആർക്കും അതിലെ ഹോഗ്വാർട്ട് കോട്ടയും അത് നിലനിൽക്കുന്ന താഴ്വരയും മറക്കാൻ കഴിയില്ല. ഹാരിപോട്ടർ സീരിസിലെ ആദ്യഭാഗം ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ പുറത്തിറങ്ങിയിട്ട് 20 വർഷം പൂർത്തിയായതിന്റെ ആഘോഷങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നിർമിച്ച ഭീമൻ കേക്കാണ് വാർത്തകളിൽ നിറയുന്നത്. സിനിമ ചിത്രീകരിച്ചിരിക്കുന്ന ഏഴുനിലകളുള്ള ഹോഗ്വാർട്ട് കോട്ടയുടെയും കോട്ട നിൽക്കുന്ന താഴ്വരയുടെയും മാതൃകയിലാണ് കേക്ക് നിർമിച്ചിരിക്കുന്നത്.
100 കിലോഗ്രാം ഭാരമുള്ള കേക്കിന് ആറ് അടി വീതിയും അഞ്ച് അടി ഉയരവുമാണ് ഉള്ളത്. വാറ്റ്ഫോഡിലെ ലീവെസ്ഡനിലുള്ള വാണർ ബ്രോസ് സ്റ്റുഡിയോ ടൂറിലാണ് കേക്ക് അനാച്ഛാദനം ചെയ്തത്. ഈ കേക്കിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വീഗൻ സൗഹൃദമായാണ് ഇത് നിർമിച്ചിരിക്കുന്നത്. കേക്ക് നിർമാണത്തിൽ വൈദഗ്ധ്യം നേടിയ മിഷല്ലെ വിബോവോയുടെ നേതൃത്വത്തിൽ 320 മണിക്കൂറുകൾ കൊണ്ടാണ് കേക്കിന്റെ നിർമാണം പൂർത്തിയാക്കിയത്.
Delighted to share the great news of our partnership with Warner Bros, we have been chosen as the charity to be a part of their 20th Anniversary of the making of the film Harry Potter. We will ensure the cake will be distributed to our service users. Thank you
&mdash One Vision (@ov_watford)
ദാരിദ്ര്യനിർമാർജനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വൺ വിഷൻ എന്ന പ്രാദേശിക സംഘടനയ്‍ക്ക് ഈ കേക്ക് വാണർ ബ്രോസ് കൈമാറി. തങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്ന എല്ലാവരിലേക്കും കേക്ക് എത്തിച്ചു നൽകുന്നത് ഉറപ്പുവരുത്തുമെന്ന് കേക്കിന്റെ ചിത്രം ട്വിറ്റർ പങ്കുവെച്ചുകൊണ്ട് വൺ വിഷൻ വ്യക്തമാക്കി.
Content highlights: Harry Potter film series, 20th anniversary of first harry potter film, To remark the occasion 100 KG cake was made