ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും അതാത് ഇടങ്ങളിലെ തനത് ഭക്ഷണങ്ങൾ ലഭിക്കും. ഇത്രയേറെ വൈവിധ്യങ്ങൾ നിറഞ്ഞ വിഭവങ്ങൾ ലഭിക്കുന്ന മറ്റൊരിടം ലോകത്ത് ഉണ്ടോയെന്ന് സംശയമാണ്. വഴിയോര കച്ചവടത്തിൽ ഏറെ പ്രസിദ്ധമാണ് ചാട്ട് വിഭവങ്ങൾ. വ്യത്യസ്ത രുചികളിൽ വ്യത്യസ്ത വിഭവങ്ങൾ ചേർത്ത ചാട്ടുകൾ ഇവിടെ സുലഭമാണ്.
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആർ.പി.ജി. ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ ഹർഷ് ഗോയങ്ക.
പാനീപൂരി, ഭേൽപുരി, റഗ്ദ പാറ്റീസ് തുടങ്ങി ഒട്ടേറെ സ്ട്രീറ്റ്ഫുഡുകൾ ലഭ്യമാണ്. എന്നാൽ, എപ്പോഴും എന്റെ പ്രിയപ്പെട്ട വിഭവം ഝാൽമുരി ആയിരിക്കും. അതിന്റെ സ്പെഷൽ രുചിയുടെ കാരണം കടുകെണ്ണയാണ്-ഗോയങ്ക ട്വീറ്റ് ചെയ്തു. കുറിപ്പിനൊപ്പം ഝാർമുരി തയ്യാറാക്കുന്ന ഒരു വഴിയോരക്കച്ചവടക്കാരന്റെ വീഡിയോ കൂടി പങ്കുവെച്ചാണ് ഗോയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്.
There is panipuri, bhel puri, ragda pattice, but my all time favourite snack is jhalmuri. What gives it the special kick is mustard oil.
&mdash Harsh Goenka (@hvgoenka)
ഹർഷ് ഗോയങ്ക പങ്കുവെച്ച വീഡിയോ ഇതുവരെ 33,000-ൽ പരം ആളുകളാണ് കണ്ടത്. ഒട്ടേറെപേർ ഝാൽമുരിയുമായി ബന്ധപ്പെട്ട തങ്ങളുടെ കുട്ടിക്കാല ഓർമകൾ പൊടിതട്ടിയെടുത്തു. ചിലരാകട്ടെ, വ്യത്യസ്തമായ രീതിയിൽ ഝാൽമുരി തയ്യാറാക്കുന്നതെങ്ങനെയെന്ന് വിവരിച്ചു. മംഗളൂരു, ഉഡുപ്പി മേഖലയിൽ കടുക് എണ്ണയ്ക്ക് പകരം വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതെന്നും മാങ്ങയുടെ കാലമായാൽ അത് കൂടി ചേർക്കുമെന്നും മറ്റൊരാൾ പറഞ്ഞു.
മുംബൈയിലെവിടെയാണ് നല്ല ഝാൽമുരി ലഭിക്കുകയെന്ന ചോദ്യത്തിന് മറൈൻ ഡ്രൈവിലെ എഫ് റോഡിൽ ലഭിക്കുമെന്നും ഗോയങ്ക പറഞ്ഞു.
Content highlights: harsh goenka reveals his favourite street food jhalmuri