ഒരിക്കലും യോജിക്കില്ലെന്ന് നമ്മൾ കരുതുന്ന വിഭവങ്ങൾ ഒന്നിച്ച് ചേർത്ത് പുതിയൊരു വിഭവം തയ്യാറാക്കുന്ന ഒട്ടേറെ വീഡിയോകൾ സാമൂഹികമാധ്യമത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. ചിലത് രുചിയിൽ മുമ്പിൽ നിൽക്കുമ്പോൾ ചില വിഭവങ്ങൾക്കാകട്ടെ അവയുടെ തനത് രുചി നഷ്ടപ്പെടും.
ഇത്തരം ഒരു കോംപിനേഷൻ വിഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് വ്ളോഗറായ അഞ്ജലി ധിൻഗ്ര എന്ന യുവതി. രസഗുളയ്ക്കൊപ്പം ടിക്കി ചാട്ട് ചേർത്ത വിഭവമാണ് അഞ്ജലി പരിചയപ്പെടുത്തിയത്.
രസഗുള ടിക്കി ചാട്ട് രുചിച്ചു കഴിഞ്ഞുള്ള അഞ്ജലി മുഖഭാവം കാണുമ്പോൾ മനസ്സിലാകും വിഭവം നിരാശപ്പെടുത്തുന്നതാണെന്ന്.
ചാട്ടിന് 140 രൂപയാണ് വിലയെന്നും ഇനി ഇത് ഒരിക്കലും കഴിക്കില്ലെന്നും അഞ്ജലി വീഡിയോയിൽ പറഞ്ഞു വയ്ക്കുന്നു.
ഒരു ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. 12,000-ൽ പരം ആളുകൾ വീഡിയോയ്ക്ക് ലൈക്കു ചെയ്തു.
ഒരു ബംഗാളി എന്ന നിലയിൽ ഈ വീഡിയോ തന്നെ വേദനിപ്പിച്ചതായി വീഡിയോ കണ്ട ഒരാൾ കമന്റു ചെയ്തു.
Content highlights: tikki rasgulla chaat , bizzare recipe leaves internet in dismay