Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

കാലാവസ്ഥാ വ്യതിയാനം; ഇഷ്ടപ്പെട്ട ഭക്ഷണവും അപ്രത്യക്ഷമായേക്കാമെന്ന് റിപ്പോര്‍ട്ട്‌

by News Desk
November 9, 2021
in FOOD
0
കാലാവസ്ഥാ-വ്യതിയാനം;-ഇഷ്ടപ്പെട്ട-ഭക്ഷണവും-അപ്രത്യക്ഷമായേക്കാമെന്ന്-റിപ്പോര്‍ട്ട്‌
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Representative Image

ലോകരാജ്യങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കാലാവസ്ഥാ വ്യതിയാനം. ലോകനേതാക്കളുടെയും പരിസ്ഥിതിപ്രവർത്തകരുടെയും നേതൃത്വത്തിൽ കാർബൺ ബഹിർഗമനം കുറയ്‍ക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാണ്. നമ്മൾ കരുതുന്നതിനേക്കാൾ വലിയ പ്രത്യാഘാതങ്ങളാണ് കാലാവസ്ഥാ മാറ്റം കൊണ്ട് ഉണ്ടാകുകയെന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമായി നമ്മുടെ ഇഷ്ടവിഭവങ്ങൾ ക്രമേണ അപ്രത്യക്ഷമായേക്കാമെന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി. ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ മാറ്റം ഭക്ഷ്യോത്‌പാദനം കുറയ്‍ക്കുകയോ വിളകൾ കൃഷിചെയ്‌യുന്ന രീതിയെ മാറ്റി മറിയ്‍ക്കുകയോ ചെയ്‌യുമെന്ന് ഗവേഷകർ പറയുന്നു.

വീടുകളിൽ വളർത്താൻ പാകത്തിൽ വിളകളെ പാകപ്പെടുത്തിയെടുത്തപ്പോൾ നമുക്ക് ജനിതകവൈവിധ്യം നഷ്ടമായി. കാലാവസ്ഥാ വ്യതിയാനം പോലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു പോകാനുള്ള കഴിവ് ചെടികളിൽ നിയന്ത്രിക്കപ്പെട്ടു-ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ. ക്രോപ് ട്രസ്റ്റിന്റെ പദ്ധതിയായ ക്രോപ് വൈൽഡ് റിലേറ്റീവ്സ് പ്രോജക്‍ടിന്റെ നേതാവായ ബെഞ്ചെമിൻ കിലിയാൻ പറഞ്ഞു.

നെല്ല്, ഉരുളക്കിഴങ്ങ്, കാപ്പി എന്നിവയെ ആയിരിക്കും കാലാവസ്ഥാ വ്യതിയാനം ഏറ്റവും മോശമായി ബാധിക്കുകയെന്ന് പഠനങ്ങൾ പറയുന്നു. 2060 ആകുമ്പോഴേക്കും ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയുടെ ഉത്‌പാദനത്തിൽ 32 ശതമാനത്തിന്റെ ഇടിവ് ഉണ്ടാകുമെന്ന് ഇന്റർനാഷണൽ പൊട്ടറ്റോ സെന്റർ പ്രവചിച്ചിട്ടുണ്ട്. 2050 ആകുമ്പോഴേക്കും കാപ്പി കൃഷി ചെയ്‌യുന്ന പകുതിയോളം ഭൂമി നഷ്ടമാകുമെന്നും കരുതപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവിളയായ നെല്ല് ആഗോള താപനം പ്രതികൂലമായി ബാധാക്കുന്ന ഒന്നാണ്. എന്നാൽ, സമുദ്രജലനിരപ്പ് ഉയരുന്നത് പാടങ്ങളിലെ വെള്ളത്തിൽ ഉപ്പിന്റെ അംശം വർധിക്കുന്നതിനും ക്രമേണ നെല്ലുത്‌പാദത്തെ ബാധിക്കുമെന്നും എ.എഫ്.പി.യുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഗോതമ്പ്, നെല്ല്, മധുരക്കിഴങ്ങ്, വാഴ, ആപ്പിൾ തുടങ്ങി 28 മുൻഗണനാ വിളകളുടെ സ്വാഭാവികമായ ഉത്‌പാദനത്തിന് ഗവേഷകർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പരമ്പരാഗത വിളകൾക്ക് വളരെ മോശമായ കാലാവസ്ഥയെ പ്രതിരോധിക്കാനും അതുമായി പൊരുത്തപ്പെട്ടുപോകാനും കഴിവുണ്ടാകുമെന്നും അവർ വിശ്വസിക്കുന്നു. എന്നിരുന്നാലും, ഇവയിൽ നിന്ന് വിളവെടുക്കുന്നതുകൊണ്ട് മാത്രം ആസന്നമായ ഭക്ഷ്യപ്രതിസന്ധിക്കുള്ള ഉത്തരമാകുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ ഭക്ഷ്യ ഉപഭോഗത്തിന്റെ 60 ശതമാനവും വഹിക്കുന്നത് നെല്ല്, ചോളം, ഗോതമ്പ് എന്നിവയെ ആശ്രയിച്ചാണുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ(എഫ്.എ.ഒ.) പറയുന്നു. ലോകത്തിലുള്ള 50,000-ൽ പരം ഭക്ഷ്യ വിളകളിൽ മൂന്നെണ്ണം മാത്രമാണിതെന്ന് ഓർക്കണം.

Content highlights: your favourite foods could disappear due to climate change

Previous Post

മോന്‍സണ്‍ മാവുങ്കലുമായി ബന്ധം; ഐജിക്കെതിരെ നടപടിക്ക് സാധ്യത

Next Post

മിനിമം ചാർജ് ഇനി 10 രൂപ? വിദ്യാർഥികളുടെ നിരക്കും മാറിയേക്കും, തീരുമാനം ഈ മാസം ഉണ്ടായേക്കും

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
മിനിമം-ചാർജ്-ഇനി-10-രൂപ?-വിദ്യാർഥികളുടെ-നിരക്കും-മാറിയേക്കും,-തീരുമാനം-ഈ-മാസം-ഉണ്ടായേക്കും

മിനിമം ചാർജ് ഇനി 10 രൂപ? വിദ്യാർഥികളുടെ നിരക്കും മാറിയേക്കും, തീരുമാനം ഈ മാസം ഉണ്ടായേക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.