അടുത്തിടെയാണ് പ്രമുഖ സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനത്തിന് മെറ്റ എന്ന പുതിയ പേര് നൽകിയത്. ഒക്ടോബർ 28-ന് ഫെയ്സ്ബുക്ക് സ്ഥാപകനും സി.ഇ.ഒ.യുമായ മാർക്ക് സക്കർബർഗാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിർച്വൽ റിയാലിറ്റി അടക്കമുള്ള നൂതന സാങ്കേതികവിദ്യകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ മാറ്റം.
മെറ്റയിലേക്കുള്ള പേരുമാറ്റം സക്കർബർഗ് ആഘോഷിച്ച് സ്പെഷ്യൽ മിഠായികൾ കഴിച്ചാണ്. ഫെയ്സ്ബുക്കിന്റെയും ലൈക്ക് ബട്ടണിന്റെയും മെറ്റയുടെ ലോഗോയുടെയും രൂപത്തിൽ ഉണ്ടാക്കിയ സ്പെഷൽ മിഠായികളുടെ ചിത്രമാണ് സക്കർബർഗ് പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ ഈ മിഠായിയുടെ ചിത്രം വൈറലായി. നല്ല മധുരം എന്ന ക്യാപ്ഷനോടെയാണ് സക്കർബർഗ് മിഠായികളുടെ ചിത്രം പങ്കുവെച്ചത്.
ഇതുവരെ 8.13 ലക്ഷം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. 78,000 കമന്റുകളും മിഠായി പോസ്റ്റിനു കിട്ടി. രസകരമായ കമന്റുകളാണ് പോസ്റ്റിന് കിട്ടിയത്. മിഠായികൾ ഞാൻ സ്വീകരിച്ചുവെന്ന് ഒരാൾ കമന്റ് നൽകി. നിങ്ങൾ മെറ്റാബർഗറുകളുണ്ടാക്കൂവെന്നും അന്ന് ഞാൻ വരാമെന്നും മറ്റൊരാൾ കമന്റു ചെയ്തു.
Content highlights: mark zuckerberg celebrate new brand name with special cookies