നമ്മെ സന്തോഷിപ്പിക്കുകയും മനസ്സിനെ സമ്മർദങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിവസം കാണാറുണ്ട്. മുത്തശ്ശിക്കൊപ്പം പച്ചക്കറി വാങ്ങാൻ സഞ്ചിയും ലിസ്റ്റുമായി കടയിൽ പോകുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഹിറ്റായിരിക്കുന്നത്.
മുത്തശ്ശിക്കൊപ്പം പച്ചക്കറി വാങ്ങാന്‍ ഇറങ്ങിയതാണ് കബീർ എന്ന കുരുന്ന്. സഞ്ചി തോളത്തു തൂക്കി, കൈയിൽ ലിസ്റ്റുമായി വീട് വിട്ട് ഇറങ്ങുകയാണ് അവൻ.
എന്തൊക്കെ സാധനങ്ങൾ മേടിക്കാനാണ് കടയിൽ പോകുന്നതെന്ന് കുട്ടിയുടെ അമ്മ ചോദിക്കുമ്പോൾ വേണ്ട പച്ചക്കറികൾ ലിസ്റ്റിൽ നോക്കി കുട്ടി വായിക്കുന്നത് വീഡിയോയിൽ കാണാം. തക്കാളി, ബ്രൊക്കോളി, ക്യാപ്സിക്കം, കൂൺ എന്നിങ്ങനെ വേണ്ട പച്ചക്കറികൾ അവൻ പറഞ്ഞു.
എത്രരൂപയുണ്ട് കൈയിലെന്നും അത് മതിയാകുമോ എന്നും ചോദിച്ചപ്പോൾ തന്റെയും മുത്തശ്ശിയുടെയും പക്കൽ നൂറുരൂപ വീതമുണ്ടെന്നും അവൻ മറുപടി നൽകി.
ഇതുവരെ നാലുലക്ഷത്തിനടുത്ത് പേരാണ് ഈ വീഡിയോ കണ്ടത്. 38,000-ൽ പരം ലൈക്കുകളും വീഡിയോ സ്വന്തമാക്കി. കബീറിനെ കണ്ടപ്പോൾ എന്റെ ഹൃദയം ആർദ്രമായെന്ന് ഒരാൾ വീഡിയോയ്ക്ക് കമന്റു ചെയ്തു. കബീർ ചന്തയിൽ നിന്ന് തിരിച്ച് വരുന്നത് കാത്തിരിക്കുകയാെന്നും അവന്റെ കഥകൾ കേൾക്കാൾ കാതോർത്തിരിക്കുകയാണെന്നും ഒരുപാട് ഇഷ്ടമാണ് കബീറിനെയെന്നും മറ്റൊരാൾ കുറിച്ചു.
Content highlights: watch toddler goes vegetable shopping video goes viral