അടുക്കളയിൽ നമ്മൾ ചെയ്യുന്ന കുഞ്ഞു തെറ്റുകൾക്കു ചിലപ്പോൾ വലിയ വിലകൊടുക്കേണ്ടി വരും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ ഒഴിവാക്കാൻ കഴിയും.
നോൺ സ്റ്റിക് പാത്രങ്ങളുടെ അമിതോപയോഗം അരുത്
ചില വിഭവങ്ങളുണ്ടാക്കുന്നതിന് നോൺ സ്റ്റിക് പാത്രങ്ങൾ മികച്ചതാണ്. അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങൾ ഈ പാത്രത്തിൽ പാകം ചെയ്യുന്നത് അതിനുള്ളിലെ കോട്ടിങ് നശിക്കാൻ കാരണമാകും. എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നോൺ സ്റ്റിക് പാത്രങ്ങളുടെ മറ്റൊരു പ്രത്യേകത. മുട്ട പൊരിക്കുന്നത് പോലുള്ള എണ്ണ ഉപയോഗിച്ചുള്ള വിഭവങ്ങൾ ഇതിൽ തയ്യാറാക്കുന്നതും കുറയ്ക്കാം.
ചൂടാകാത്ത പാത്രത്തിൽ ചേരുവകകൾ ചേർക്കരുതേ
സമയക്കുറവ് കൊണ്ടോ നമ്മുടെ സൗകര്യത്തിനനുസരിച്ചോ അടുപ്പത്ത് വെച്ച പാത്രം ചൂടാകുന്നതിന് മുമ്പ് ചേരുവകകൾ ചേർക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് നന്നായി മൊരിഞ്ഞു കിട്ടേണ്ട ചേരുവകകൾക്ക് ആ ഗുണം നഷ്ടപ്പെടുന്നതിന് കാരണാകും. നന്നായി ചൂടായ പത്രത്തിലേക്ക് ചേരുവകകൾ ചേർക്കുന്നത് അവയുടെ മൃദുത്വം നഷ്ടപ്പെടാതിരിക്കാനും കുഴഞ്ഞുപോകാതിരിക്കാനും സഹായിക്കും.
നല്ല ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിൽ വെക്കരുതേ
നല്ല ചൂടൂള്ള ഭക്ഷണപദാർത്ഥങ്ങൾ അപ്പോൾ തന്നെ ഫ്രിഡ്ജിൽ വെക്കുന്ന ശീലമുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ, അങ്ങിനെ ചെയ്യുന്നത് ഫ്രിഡ്ജിനുള്ളിലെ താപനില ഉയരാൻ കാരണമാകുകയും മറ്റ് ഭക്ഷണങ്ങളിൽ ബാക്ടീരിയ വളരാൻ കാരണമാവുകയും ചെയ്യും. അതിനാൽ, ചൂടുള്ള ഭക്ഷണം നന്നായി തണുത്തതിനുശേഷം മാത്രമേ ഫ്രിഡ്ജിൽ വയ്ക്കാൻ പാടുള്ളൂ.
ഇടയ്ക്കിടെ അടപ്പ് തുറക്കണ്ട, ഇളക്കി നോക്കണ്ട
ഭക്ഷണം പാകം ചെയ്യുമ്പോൾ നമ്മൾ ഇടയ്ക്കിടെ അടപ്പു തുറന്നുനോക്കുകയും ഇളക്കി കൊടുക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ താപനിലയെ ബാധിക്കും. ഭക്ഷണം നന്നായി വെന്തു വരുന്നത് വരെ നമ്മൾ കാത്തിരിക്കണമെന്ന് ചുരുക്കം.
പാസ്ത വേവിച്ച വെള്ളം വെറുതേ കളയരുത്
പാസ്ത വേവിച്ച വെള്ളം മിക്കപ്പോഴും വെറുതേ കളയുന്നവരാണ് നമ്മളിൽ പലരും. അത് സ്റ്റാർച്ച് കൂടുതൽ അടങ്ങിയ വെള്ളമാണ്. അതിനാൽ കട്ടി കൂടുതലായിരിക്കും. സോസും പാസ്തയും ചേർത്തു വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ഈ വെള്ളം കൂടി ചേർക്കുന്നത് രുചി വർധിപ്പിക്കും.
Content highlights: for easy cooking, avoid these mistakes in kitchen