കോവിഡ് കാലത്ത് ലോക്ഡൗൺ സമയങ്ങളിൽ കടകളിലും റെസ്റ്റോറന്റുകളിലും നിയന്ത്രണമേർപ്പെടുത്തിയപ്പോൾ ഭക്ഷണത്തിന് നമ്മളിൽ മിക്കവരുടെയും ആശ്രയം ഫുഡ് ഡെലിവറി ഏജന്റുമാരായിരുന്നു. അവരുടെ സേവനം കോവിഡ് കാലത്ത് നിസ്തുലമായിരുന്നു. ദീപാവലിയോട് അനുബന്ധിച്ച് എല്ലാ ഫുഡ് ഡെലിവറി ഏജന്റുമാർക്കും ഒരു പെട്ടി മധുരം നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ചിരാഗ് ബർജാത്യാ എന്ന യുവാവ്. ഫുഡ് ഡെലിവറി ഏജന്റുമാരോടുള്ള ആദരസൂചകമായാണ് ഈ പ്രഖ്യാപനം.
അടുത്ത നാലുദിവസം താൻ ഡെലിവറി ഏജന്റുമാർക്ക് ദീപാവലി മധുരം നൽകുമെന്ന് ചിരാഗ് ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം മിഠായി പെട്ടികളുടെ ചിത്രം കൂടി ചിരാഗ് പങ്കുവെച്ചിട്ടുണ്ട്.
Every delivery boy for next 4 days getting sweets from me 🎁
&mdash Chirag Barjatya (@chiragbarjatyaa)
ചിരാഗിനെ നടപടി അഭിനന്ദിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി. ചിരാഗിന്റെ ട്വീറ്റിന് 10,000-നടുത്ത് ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ലഭിച്ചത്.
I saw people doing this in US during festive season. I like the way you are appreciating them. Kudos to you. Happy Diwali.
&mdash Nishant H. Vyas (@nishanthvyas)
മധുരമില്ലാതെ ദീപാവലി പൂർണമാകില്ല. യു.എസിലെ ആളുകൾ ഇത്തരത്തിൽ ചെയ്യാറുണ്ടെന്നും ഡെലവറി ഏജന്റുമാരെ ആദരിക്കുന്നതിന് ചിരാഗിന്റെ പ്രവർത്തി ഇഷ്ടപ്പെട്ടെന്നും ഒരാൾ കമന്റ് ചെയ്തു. മനോഹരമായ ആശയമാണെന്നും അപ്രതീക്ഷിതമായസമ്മാനത്തിന് നിധിയുടെ മൂല്യമുള്ള പുഞ്ചിരി തിരികെ ലഭിക്കുമെന്നും മറ്റൊരാൾ കമന്റു ചെയ്തു.
Content highlights: man promises diwali mithai, every delivery agent, twitter appreciates