കീറ്റോ, വീഗൻ ഡയറ്റുകൾ പിന്തുടരുന്നവർക്കും വെജിറ്റേറിയൻസിനും ഒരുപോലെ ഇഷ്ടപ്പെടുന്ന കീറ്റോ ഫ്രൈഡ് റൈസ് തയ്‌യാറാക്കാം. വളരെ കുറഞ്ഞ ചേരുവകകൾ ചേർത്ത് എളുപ്പത്തിൽ തയ്‌യാറാക്കാവുന്ന ഫ്രൈഡ് റൈസ് ആണിത്.
ആവശ്യമുള്ള സാധനങ്ങൾ
കോളിഫ്ളവർ(ചെറുതായി അരിഞ്ഞത്) -രണ്ടെണ്ണം
ഒലിവ് ഓയിൽ -രണ്ട് ടേബിൾ സ്പൂൺ
ബീൻസ് -200 ഗ്രാം
സവാള -250 ഗ്രാം
ബ്രൊക്കോളി -250 ഗ്രാം
കക്കരിക്ക -200 ഗ്രാം
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് -ഒരു ടീസ്പൂൺ
സോയ സോസ് -ഒരു ടീസ്പൂൺ
വിനാഗിരി -ഒരു ടീസ്പൂൺ
തയ്‌യാറാക്കുന്ന വിധം
സവാള, ബ്രോക്കോളി, കക്കരി, ബീൻസ് എന്നിവ അരിഞ്ഞുവെക്കുക.
ഒരു സോസ്‌ഫാൻ എടുത്ത് അതിലേക്ക് ഒലിവ് ഓയിൽ ഒഴിച്ചശേഷം പച്ചക്കറികളെല്ലാം അതിലേക്ക് ചേർത്ത് ചെറുതീയിൽനന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളക്, വിനാഗിരി, സോയാ സോസ് എന്നിവ ചേർക്കുക. ഈ പച്ചക്കറികളെല്ലാം വെന്തശേഷം പൊടിപോലെ അരിഞ്ഞെടുത്ത കോളിഫ്ളവർ ചേർക്കുക. കോളിഫ്ളവർ കൂടി വെന്തു കഴിഞ്ഞ കീറ്റോ ഫ്രൈഡ് റൈസ് തയ്‌യാറായി കഴിഞ്ഞു.
Content highlights: easy keto fried rice recipe