റെയിൽവേ സ്റ്റേഷനിൽ ട്രയിനിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഉപയോഗശൂന്യമായ ഒരു റെയിൽവേ കോച്ചിനെയൊന്നാകെ റെസ്റ്റോറന്റായി മാറ്റിയാണ് ഭക്ഷണ പ്രേമികൾക്ക് വ്യത്യസ്ത അനുഭവം ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസിലാണ് റെയിൽവേ കോച്ച് റെസ്റ്റോറന്റായി മാറിയിരിക്കുന്നത്.
ബോഗി വോഗി എന്ന പേരാണ് റെസ്റ്റോറന്റിന് നൽകിയിരിക്കുന്നത്. ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ, കോണ്ടിനെന്റൽ, ചൈനീസ് തുടങ്ങി ഒരുവിധ രുചി വൈവിധ്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്.
മഞ്ഞയും മെറൂണും കറുപ്പും നിറത്തിലാണ് റെസ്റ്റോറന്റിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. സീറ്റുകളും മേശകളും ചുവർചിത്രങ്ങളുമൊക്കെ കലാവിരുതോടെ ഒരുക്കിയിരിക്കുന്നത് കാണാം. പുറംഭാഗവും മഞ്ഞയും കറുപ്പും നിറത്തിൽ മനോഹരമായി ഡിസൈൻ ചെയ്തിട്ടുണ്ട്.
ने मुंबई के छत्रपति शिवाजी महाराज टर्मिनस में शुरू किया Restaurant On Wheels, यहां पर विभिन्न प्रकार के स्वादिष्ट भोजन का आनंद लिया जा सकता है।
&mdash Raosaheb Patil Danve (@raosahebdanve)
ഇത്തരമൊരു റെസ്റ്റോറന്റ് ജനങ്ങൾക്ക് പുത്തൻ അനുഭവമാകും നൽകുക എന്ന് കേന്ദ്ര റെയിൽവേയുടെ ചീഫ് പിആർഒ ശിവാജി സുതാര് പറഞ്ഞു. കോച്ച് ഏറെ നാളായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. അതോടെയാണ് അത് റെസ്റ്റോറന്റാക്കി മാറ്റാം എന്നു ചിന്തിച്ചത്. – അദ്ദേഹം പറഞ്ഞു.
ഇതിന് സമാനമായി ലോക്മാന്യ തിലക് ടെർമിനസിലും ലഗ്താപുരിയിലും ലോണാവാലയിലും റെസ്റ്റോറന്റുകൾ ഒരുക്കാൻ റെയിൽവേക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Contet Highlights: Discarded train coach turned into a restaurant in Mumbai