Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഉയര്‍ന്ന രക്തസമ്മര്‍ദത്തെ വരുതിയിലാക്കും ഈ അഞ്ചു ഭക്ഷണങ്ങള്‍

by News Desk
October 21, 2021
in FOOD
0
ഉയര്‍ന്ന-രക്തസമ്മര്‍ദത്തെ-വരുതിയിലാക്കും-ഈ-അഞ്ചു-ഭക്ഷണങ്ങള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

representative image

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന ജീവിതിശൈലീ രോഗമാണ് ഉയർന്ന രക്തസമ്മർദം. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ(സി.എസ്.ഐ.) റിപ്പോർട്ടുപ്രകാരം ഇന്ത്യയിൽ മൂന്നിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദവും ഹൃദയസംബന്ധിയായ അസുഖങ്ങളും അനുഭവിക്കുന്നുണ്ട്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നില്ലെങ്കിലും രക്തസമ്മർദം കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതുണ്ട്. ഉയർന്ന രക്തസമ്മർദമുണ്ടാകുകയും അത് കൃത്യമായി പരിശോധിക്കാതെ വരികയും ചെയ്താൽ ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കകളുടെ നാശം എന്നിവയിലേക്ക് ഇത് നയിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണം നമ്മുടെ രക്തസമ്മർദത്തെ സ്വാധീനിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങളും ഉപ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് രക്തസമ്മർദം വർധിപ്പിക്കുമെന്ന് നമുക്കറിയാം. എന്നാൽ, രക്തസമ്മർദത്തെ വരുതിയിലാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

1. ബീറ്റ് റൂട്ട്

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ബീറ്റ് റൂട്ട് സഹായിക്കുമെന്ന് നമുക്കറിയാം. നൈട്രേറ്റുകളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ഇത് രക്തധമനികളെ ശാന്തമാക്കി രക്തഒഴുക്ക് മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് രക്തസമ്മർദ നിയന്ത്രണത്തിൽ ദീർഘകാലത്തേക്ക് സ്വാധീനിക്കുമെന്ന് 2021 ഓസ്ട്രേലിയയിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഫൈബർ, അയൺ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളും ബീറ്റ്റൂട്ടിൽ ധാരാളമായടങ്ങിയിട്ടുണ്ട്.

2. നാരങ്ങാവെള്ളം

ചെറുനാരങ്ങയിലുള്ള വിറ്റാമിൻ സി രക്തക്കുഴലുകളെ മൃദുവാക്കുകയും കൂടുതൽ വഴക്കമുള്ളതാക്കുകയും ചെയ്‌യുന്നു. ഇത് ഉയർന്ന രക്തസമ്മർദം കുറയ്‍ക്കാൻ സഹായിക്കുന്നു. ഇത് കൂടാതെ വിറ്റാമിൻ സി ഒരു ആന്റിഓക്സിഡന്റ് പോലെ പ്രവർത്തിക്കുന്നു.

3. തക്കാളി

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് തക്കാളി. 100 ഗ്രാം തക്കാളിയിൽ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതായി യു.എസ്.ഡി.എ. കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ശരീരത്തിൽ
സോഡിയം കൂടുതലാകുമ്പോഴുള്ള ബുദ്ധിമുട്ടുകളെ ചെറുക്കാൻ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദം ഉള്ളവരിൽ കൂടിയ സോഡിയത്തിന്റെ അളവ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. മൂത്രത്തിലൂടെ അധികമുള്ള സോഡിയത്തെ പുറന്തള്ളുന്നതിന് തക്കാളി നല്ലതാണ്.

4. വാഴപ്പഴം

ഉയർന്ന രക്തസമ്മർദം കുറയ്‍ക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നായാണ് വാഴപ്പഴത്തെ കരുതുന്നത്. വാഴപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിനുകാരണം. നമുക്ക് ഒരു ദിവസം ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഒരു വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

5. തണ്ണിമത്തൻ

ഹൃദയാരോഗ്യത്തിന് ഉത്തമമായ ഫൈബർ, ലൈക്കോപീൻ, വിറ്റാമിൻ എ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് തണ്ണിമത്തൻ. ഈ ഘടകങ്ങൾക്കെല്ലാം രക്തസമ്മർദം കുറയ്‍ക്കാനുള്ള കഴിവുണ്ട്. പൊട്ടാസ്യം ധാരാളമായുള്ളതിനാൽ രക്തസമ്മർദം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. പൊണ്ണത്തടിയും അമിതശരീരഭാരവുമുള്ളവരുടെ രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ തണ്ണിമത്തൻ നല്ലതാണെന്ന് അമേരിക്കൻ ജേണലായ ഹൈപ്പർടെൻഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

Content highlights: everyday foods that may help manage high blood pressure with diet

Previous Post

‘ബോ​ഗി വോ​ഗി’: ഇടിവെട്ട് ആശയവുമായി ഇന്ത്യൻ റെയിൽവേ| ചിത്രങ്ങൾ കാണാം

Next Post

Karunya Plus KN 391 Lottery: 80 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
karunya-plus-kn-391-lottery:-80-ലക്ഷം-നേടിയ-ഭാഗ്യവാനെ-അറിയാം,-നറുക്കെടുപ്പ്-വിവരങ്ങൾ

Karunya Plus KN 391 Lottery: 80 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.