ഇറ്റലിക്കാരുടെ സ്വന്തം വിഭവമാണ് പിസയെങ്കിലും വ്യത്യസ്ത രുചികളിലും ചേരുവകകളിലും ലോകമെമ്പാടും ഈ ഇഷ്ടവിഭവം ലഭ്യമാണ്. എന്നാൽ, ജന്മനാടായ റോമിലെ ഒരു റെസ്റ്റൊറന്റിൽ നിന്ന് വിതരണം ചെയ്ത പിസയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം.
റോം സന്ദർശിക്കാനെത്തിയ തന്റെ സഹോദരന് ഇറ്റലിയിലെ റെസ്റ്റൊറന്റിൽനിന്ന് കിട്ടിയ പിസ എന്ന ക്യാപ്ഷനോടെയാണ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചിത്രം പങ്കുവെച്ചത്. കുറഞ്ഞ അളവിൽ സോസും തക്കാളി കെച്ചപ്പും മയൊണൈയ്സും മുകളിൽ വിതറിയാണ് ഈ പിസ തയ്യാറാക്കിയിരിക്കുന്നത്. പിസയുണ്ടാക്കിയതിൽ പശുക്ക് കാട്ടിയത് റെഡ്ഡിറ്റ് ഉപയോക്താക്കളെ ചൊടിപ്പിച്ചു.
ഈ പിസ കുട്ടികൾക്കുവേണ്ടിയുള്ളതാണെന്നും മുതിർന്നവർക്കല്ലെന്നും ചിലർ കമന്റുചെയ്തു. ഇത് പിസയുടെ അമേരിക്കൻ പതിപ്പാണെന്നും ഇറ്റലിയിലെത്തുന്ന അമേരിക്കൻ വിനോദസഞ്ചാരികൾക്കുവേണ്ടി ഉണ്ടാക്കുന്നതാണിതെന്നും ചിലർ പറഞ്ഞു.
Content highlights: tourist in rome served pizza with meagre toppings reddit is in shock