Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഭക്ഷ്യധാന്യങ്ങളുടെ പോഷക സമ്പുഷ്ടീകരണനയം: ആശങ്കയുയരുന്നു

by News Desk
October 6, 2021
in FOOD
0
ഭക്ഷ്യധാന്യങ്ങളുടെ-പോഷക-സമ്പുഷ്ടീകരണനയം:-ആശങ്കയുയരുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

rice

കോഴിക്കോട്: പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഭക്ഷ്യധാന്യങ്ങളിലും എണ്ണയിലും മറ്റും പോഷകാംശങ്ങൾ ചേർത്ത് പൊതു വിതരണ ശൃംഖലവഴി വിതരണം ചെയ്‌യാനൂള്ള കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച് ആശങ്കയുയരുന്നു. പോഷക സമ്പുഷ്ടീകരണം(ഫോർട്ടിഫിക്കേഷൻ) ഗുണത്തേക്കാളേറേ ദോഷം ചെയ്‌യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദരിദ്ര ജനവിഭാഗങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനാണ് പോഷക സമ്പുഷ്ടീകരണം നടത്തിയ അരി,എണ്ണ, പാൽ തുടങ്ങിയവ ലഭ്യമാക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് 15 ജില്ലകളിൽ ഇത്തരത്തിലുള്ള അരി തയ്‌യാറാക്കുന്നതിൽ കേരളത്തി നിന്ന് എറണാകുളത്തെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആലുവയിലെ മില്ലിൽ അരി തയ്‌യാറാക്കി ഗുണനിലവാര പരിശോധനയ്‍ക്ക് അയച്ചിരിക്കുകയാണെന്ന് സിവിൽ സപ്ലൈസ് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. 2024 ഓടെ പദ്ധതി പൂർണതോതിൽ നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ചത്. പൊതുവിതരണ സംവിധാനം, സ്കൂൾ ഉച്ചഭക്ഷണ പരിപാടി, അങ്കണവാടികൾ എന്നിവയിൽ ഇത്തരത്തിലുള്ള അരി ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

വിളർച്ച, വളർച്ചക്കുറവ്, വിറ്റാമിൻകുറവുമൂലമൂണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്‍ക്കുള്ള പരിഹാരമെന്ന നിലയിലാണ് മൂല്യവർധന വരുത്തിയ ഭക്ഷ്യ വസ്തുക്കൾ നൽകുന്നത്.

കൃത്രിമമായി രാസവസ്തുക്കളുപയോഗിച്ച് സമ്പൂഷ്ടീകരിച്ച ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരുമെല്ലാം അഭിപ്രായപ്പെടുന്നു. അതുകൊണ്ടു തന്നെ തുടക്കത്തിൽ തന്നെ ഈ പദ്ധതിക്കുനേരേ പ്രതിഷേധമുയരുന്നുണ്ട്.

കാർഷിക, ഭക്ഷ്യ സുരക്ഷാ മേഖലയിലെ സന്നദ്ധ സംഘടനയായ ആഷ (അെൈലൻസ് ഫോർ സസ്റ്റെയ്നബിൾ ആൻഡ് ഹോളസ്റ്റിക് അഗ്രികൾച്ചർ) ഈ പദ്ധതിയിലെ അപകടം ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് കത്തയച്ചിരുന്നു. ഇന്ത്യക്കാർക്ക് പ്രോട്ടീൻ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന കലോറിയുടെ അളവ് ആറു മുതൽ എട്ടു ശതമാനം വരെയാണ്. ഈ സാഹചര്യത്തിൽ വേണ്ടത്ര പ്രോട്ടീനിന്റെയും കലോറിയുടെയും അഭാവത്തിൽ ഒന്നോ രണ്ടോ സിന്തറ്റിക് വിറ്റാമിനുകളോ ധാതുക്കളോ ഭക്ഷണത്തിൽ കൂട്ടിച്ചേർക്കുന്നത് പോഷകാഹാരക്കുറവുള്ളവരിൽ പ്രതികൂല ഫലങ്ങളാണുണ്ടാക്കുക എന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണത്തിൽ വേണ്ടത്ര പോട്ടീൻ ഉണ്ടെങ്കിലേ ധാതുലവണങ്ങൾ ശരിയായ വിധത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്‌യൂ.

പോഷകാഹാരക്കുറവുള്ള കുട്ടികളിൽ ഇരുമ്പ് സമ്പുഷ്ടീകരിച്ച ഭക്ഷണം നൽകുന്നത് കുടൽ വീക്കം, പുണ്ണ് എന്നിവയ്‍ക്ക് കാരണമാകാം. ഹീമോഗ്ലോബിൻ രക്തത്തിൽ ഉണ്ടാകണമെങ്കിൽ ഇരുമ്പ് മാത്രം പോര. പ്രോട്ടീനുകളും മൈക്രോന്യൂട്രിയന്റുകളും ഇതിന് ആവശ്യമാണ്. വൈവിധ്യമാർന്ന ഭക്ഷണം കഴിക്കുക മാത്രമാണ് പോഷകാഹാരക്കുറവിന് പരിഹാരമെന്നിരിക്കേ ഇതിനായി കുറുക്കു വഴികൾ തേടിപ്പോകുന്നത് അപകടകരമാണെന്നാണ് വിദഗ്ധാഭിപ്രായം. ഭക്ഷ്യസമ്പുഷ്ടീകരണത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച ഐ.സി എം. ആർ., എയിംസ് എന്നിവയിലെ വിദഗ്ധർ നടത്തിയ പഠനങ്ങളും ഇക്കാര്യം അടിവരയിടുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നൂട്രീഷ്യൻ റിട്ട. ഡെപ്യൂട്ടി ഡയറക്‍ടർ ഡോ. വീണാ ശത്രൂഘ്ന, ഭക്ഷ്യ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. വന്ദന പ്രസാദ് തുടങ്ങിയവരും പോഷക സമ്പൂഷ്ടീകരണത്തിനെതിരേ രംഗത്തുണ്ട്.

ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം ഇന്ത്യയിൽ 38.1 ശതമാനം സ്ത്രീകളും 45.3 ശതമാനം പുരുഷൻമാരും അഞ്ചുവയസിൽ താഴെയുള്ള 5.4 ശതമാനം കുട്ടികളും അമിതവണ്ണം ഉള്ളവരാണ്. പോഷക സമ്പുഷ്ടീകൃത ഭക്ഷണം ഇത്തരക്കാരിലും വിവരീത ഫലമുണ്ടാക്കാം. സമഗ്ര ദേശീയ പോഷകാഹാര സർവ്വേ ഉൾപ്പെടെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത് ഇന്ത്യയിലെ കുട്ടികളിൽ വിറ്റാമിൻ എ യുടെ കുറവ് ഇപ്പോൾ പൊതു ആരോഗ്യ പ്രശ്നമല്ലെന്നതാണ്. കൂടുത വിറ്റാമിൻ ശരീരത്തിലെത്തുന്നത് ഹൈപ്പർ വിറ്റാമിനോസിസ് എന്ന അവസ്ഥയ്‍ക്ക് കാരണമാകും. പോഷക ഘടകങ്ങളുടെ കുറവ് ദേശവും ഭക്ഷണ രീതികളിലും പ്രാദേശിക വിഭവ ലഭ്യതയിലുമുള്ള വ്യതാസമനുസരിച്ച് മാറ്റമുണ്ടാകുമെന്നതിനാൽ എല്ലാവർക്കും ഒരേ തരത്തിൽ പോഷക സമ്പുഷ്ടീകൃത ഭക്ഷണം നൽകുന്നത് പ്രായോഗികമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്

ചെറുകിട സംരംഭകർക്ക് തിരിച്ചടി

അരി, എണ്ണ മില്ലുകൾ ഉൾപ്പെടെ ഭക്ഷ്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന ചെറുകിടക്കാർക്ക് തിരിച്ചടിയാണ് കേന്ദ്രത്തിന്റെ പുതിയ ഭക്ഷ്യ പോഷക സമ്പൂഷ്ടീകരണ നയം. ഭക്ഷ്യ വിഭവങ്ങളി പോഷകാംശങ്ങൾ കൂട്ടിച്ചേർക്കാവുന്ന തരത്തിൽ മില്ലുകളിൽ മാറ്റം വരുത്താൻ മൂന്നു കോടിയിലേറേ രൂപ ചെലവു വരും. ചെറുകിട സംരഭകർക്ക് ഇത് സ്വപ്നം കാണാവുന്നതിലുമപ്പുറമാണ്. മൂല്യ വർധിത ഉത്‌പന്നങ്ങൾ നിർബന്ധിതമാക്കുമ്പോൾ അത്തരത്തിലല്ലാത്ത ഉദ്പാദനം നിയമവിരുദ്ധമാകും. അതോടെ ഇത്തരം മില്ലുകളും പൂട്ടേണ്ടിവരും. ഭക്ഷ്യോത്‌പന്നങ്ങൾ പ്രാദേശികമായി ഉദ്പാദിപ്പിച്ച് സംസ്ക്കരിച്ച് വിപണിയിലെത്തിക്കുന്ന എത്രയോ ചെറുകിട സംരംഭങ്ങൾ കേരളത്തിലുണ്ട്. ഇവയ്ക്കെല്ലാം ഭീഷണിയാണ് പുതിയ നയം.

വേണ്ടത് ഭക്ഷ്യ സ്വയം ഭരണാധികാരം

ഒരോ പ്രദേശത്തെയും കാർഷികോദ്പാദനം പരമാവധി പ്രോത്സാഹിപ്പിക്കുകയും ഉത്‌പന്നങ്ങൾ ശാസ്ത്രീയമായി സംഭരിച്ചും സംസ്കരിച്ചും ജനങ്ങളിലെത്തിക്കുകയുമാണ് വേണ്ടത്. ഇതു വഴി ജനങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനൊപ്പം കർഷകർക്ക് പിടിച്ചുനി ക്കാനുള്ള അവസരവും ഉറപ്പാക്കാനാകും. വിത്തിടൽ മുതൽ വിളവെടുത്ത് വിൽക്കുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും സർക്കാറിന്റെ പിന്തുണ കർഷകർക്കു നൽകണം. പോഷകാഹാരക്കുറവു നികത്താൻ അടുക്കളത്തോട്ടവും പുരയിടത്തിലെ മറ്റു കൃഷിയും പരമാവധി പ്രോത്സാഹിപ്പിക്കണം.
– എസ് ഉഷ.
സേവ് ഔർ റൈസ് കാമ്പയിൻ നാഷണ കോ-ഓർഡിനേറ്റർ

ഭക്ഷ്യ വിഭവങ്ങളും അവയിൽ കൂട്ടിച്ചേർക്കുന്ന ഘടകങ്ങളും

ആട്ട- ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12
അരി- ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12
ഭക്ഷ്യഎണ്ണ, പാൽ- വിറ്റാമിൻ എ., വിറ്റാമിൻ ഡി

Content Highlights: Nutrient enrichment policy of food grains raises Concerns, Food, Health

Previous Post

ശബരിമല-പൗരത്വനിയമ പ്രതിഷേധങ്ങള്‍: കേസുകളൊന്നും പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

Next Post

മാധ്യമങ്ങളുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഖേദകരം: വനിതാ കമ്മീഷൻ അധ്യക്ഷ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
മാധ്യമങ്ങളുടെ-സ്ത്രീവിരുദ്ധ-പരാമർശങ്ങൾ-ഖേദകരം:-വനിതാ-കമ്മീഷൻ-അധ്യക്ഷ

മാധ്യമങ്ങളുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഖേദകരം: വനിതാ കമ്മീഷൻ അധ്യക്ഷ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.