എറണാകുളം ആസ്ഥാനമാക്കി കമ്മീഷന് മധ്യമേഖല ഓഫീസ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കമ്മീഷനിൽ രജിസ്റ്റർ ചെയ്ത സംഘടനകളുടെ സഹായത്തോടെ സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ച ഡാറ്റ ശേഖരിക്കുകയും വാർഡ് തല ജാഗ്രത സമിതികൾ ശക്തിപ്പെടുത്തുകയും ചെയ്യും.
Also Read :
സ്ത്രീധന പീഡനങ്ങൾ പെരുകിവരുന്ന സാമൂഹ്യ സാഹചര്യത്തിൽ വിവാഹ ധൂർത്ത് നിരോധിക്കാനും സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യാനുമായി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്നും പി സതീദേവി അറിയിച്ചു
സംസ്ഥാനത്ത് സ്ത്രീസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനായി പദ്ധതികൾ ആവിഷ്‌കരിക്കും. കമ്മീഷൻ ഇടപ്പെട്ടുക്കൊണ്ട് വിവിധ തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. ഇതിനായി വനിതാ കമ്മീഷനെ ശക്തിപ്പെടുത്തുന്നതിനായി നിയമം ഭേദഗതി ചെയ്യുന്നതിന് വിദഗ്ധരുമായി ചർച്ച ചെയ്തു സർക്കാരിന് ശുപാർശ നൽകും. മെച്ചപ്പെട്ട ഒരു സാമൂഹ്യ അന്തരീക്ഷം നമ്മുടെ സംസ്ഥാനത്ത് വളർത്തിയെടുക്കാൻ പൊതുജനങ്ങളുടെ ആത്മാർത്ഥ സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു.
Also Read :
സ്‌കൂളുകളിൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷയുടെ വാക്കുകൾ സംസ്ഥാനത്ത് ചർച്ചയായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമെന്ന വിലയിരുത്തലുകൾക്കൊപ്പം ഇതിനെതിരെ നടന്ന വിമർശനങ്ങളും സോഷ്യൽമീഡിയയിലുൾപ്പെടെ ചർച്ചയായി. ഇന്നത്തെ സമൂഹത്തില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാൻ പ്രത്യേക ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നായിരുന്നു സതീദേവി പറഞ്ഞത്.
Also Read:
ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണം നൽകാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്‌ടുകൾ കൊണ്ടുവരണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടിരുന്നു.