വെണ്ണയുപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ രുചിയേറിയവയാണെന്നതിൽ തർക്കമില്ല. പാശ്ചാത്യരാജ്യങ്ങളിലെ സാൻഡ്വിച്ച് മുതൽ നമ്മുടെ നാട്ടിലെ ഏത്തക്കാ പൊരിച്ചതിൽ വരെ വെണ്ണയുണ്ട്. ഇന്ത്യയിൽ രണ്ടുതരത്തിലുള്ള വെണ്ണ ലഭിക്കും, മഞ്ഞയും വെള്ളയും. ഇവയിലേതെങ്കിലുമൊന്ന് നമ്മുടെ വീടുകളിൽ ഉണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല.
കടൽവിഭവത്തിൽനിന്ന് വെണ്ണയുണ്ടാക്കി ശ്രദ്ധ നേടിയിരിക്കുകയാണ് ലണ്ടൻ സ്വദേശിയായ ഷെഫ്. റിഡിക്യുലസ് നം 55 ലോബ്സ്റ്റർ ആൻഡ് ക്രാബ് ബട്ടർ എന്നാണ് ഈ സ്പെഷ്യൽ വെണ്ണയ്ക്കു നൽകിയിരിക്കുന്ന പേര്. യു.കെ.യിൽ ലഭ്യമായ കൊഞ്ച്, ഞണ്ട്, മത്സ്യമുട്ട, നാരങ്ങ, ജീരകം എന്നിവ ചേർത്താണ് ഈ വെണ്ണ തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 10,142 രൂപയാണ് ഇതിന്റെ വില. ഗ്രേറ്റ് ടേസ്റ്റ് അവർഡ്സ് 2021 എന്ന പാചകമത്സരത്തിൽ ലോകത്തിലെ ഏറ്റവും മഹത്തരമായ ഭക്ഷണമെന്ന പദവിയും ഈ വെണ്ണയ്ക്ക് ലഭിച്ചു. ഈ വെണ്ണ ബ്രെഡിനൊപ്പമോ മറ്റോ കഴിക്കാതെ തനിയെ കഴിക്കണമെന്നും നല്ല രുചിയാണെന്നും വെണ്ണയ്ക്കുള്ളതെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
ലണ്ടനിലെ റിച്ച്മോണ്ടിലുള്ള സബ്ലൈം ബട്ടർ എന്ന സ്ഥാപനമാണ് ഈ വെണ്ണയുടെ ഉത്പാദകർ.
Content highlights: uk chef creates seafood butter worth rs 10k voted as finest variety in the world