സീസണല്ലാതിരുന്നിട്ടും കാഴ്ചയിൽ പുതുപുത്തൻ പോലിരിക്കുന്ന പച്ചക്കറികളും ധാന്യങ്ങളും നമുക്കു ലഭിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. അവ അപ്രകാരം തോന്നിപ്പിക്കുന്നതിന് ചിലപ്പോൾ കൃത്രിമനിറങ്ങൾ ചേർത്തിരിക്കുന്നതു കൊണ്ടാകാം.
ഇന്ത്യൻ ഭക്ഷണരീതിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഗ്രീൻപീസ്. ഗ്രീൻപീസിന്റെ പച്ചനിറം കണ്ട് പുതിയതാണെന്ന് തെറ്റിദ്ധരിച്ച് കടയിൽനിന്ന് വാങ്ങിക്കൊണ്ടുവരാറുണ്ട്. വീട്ടിലെത്തി കറിവെച്ചു കഴിയുമ്പോഴാണ് നമ്മൾ കബളിപ്പിക്കപ്പെട്ട വിവരം അറിയുക. എന്നാൽ, ഗ്രീൻപീസിൽ കൃത്രിമനിറം ചേർത്തിട്ടുണ്ടോയെന്ന് അറിയാൻ എളുപ്പവഴി വിവരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.) വീഡിയോയിലൂടെ. തങ്ങളുടെ സാമൂഹികമാധ്യമങ്ങളിലെ പേജുകളിലൂടെയാണ് എഫ്.എസ്.എസ്.എ.ഐ. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഗ്രീൻ പീസിലെ കൃത്രിമനിറം കണ്ടുപിടിക്കുന്നതെങ്ങനെ?
Detecting Artificial Colour Adulteration in Green Peas
&mdash FSSAI (@fssaiindia)
ഒരു ഗ്ലാസിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുക്കുക. ഇതിലേക്ക് കുറച്ച് ഗ്രീൻപീസ് ഇടുക. അരമണിക്കൂറിനുശേഷം ഗ്ലാസിലെ വെള്ളം സ്പൂൺ ഉപയോഗിച്ച് ഇളക്കുക. അപ്പോൾ വെള്ളത്തിന്റെ നിറം മാറുന്നുണ്ടെങ്കിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടായിരിക്കും. നിറം മാറുന്നില്ലെങ്കിൽ മായം കലരാത്ത ഗ്രീൻപീസായിരിക്കും നിങ്ങളുടെ കൈവശമുള്ളത്.
Content highlights: are your green peas sprayed with artificial colour find out here